Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'മൈ സ്​റ്റുഡൻറ് 2020'...

'മൈ സ്​റ്റുഡൻറ് 2020' പരിശീലന പരിപാടിക്ക് തുടക്കം

text_fields
bookmark_border
കോട്ടക്കൽ: കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ രക്ഷാകർത്താക്കളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'മൈ സ്റ്റുഡൻറ് 2020' ടൂണിങ് പ്രോഗ്രാം ആരംഭിച്ചു. മലപ്പുറം എ.ഇ.ഒ കെ. മുഹമ്മദ് ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു. അഞ്ച്, ആറ് ക്ലാസിലെ വിദ്യാർഥികളെ രണ്ടുവർഷം നീണ്ട പഠനോത്സവ പരിപാടിയിലൂടെ മികച്ച നിലവാരത്തിലെത്തിക്കുകയാണ് ലക്ഷ്യം. ഒന്നാംഘട്ടമെന്ന നിലയിൽ അഞ്ചുദിവസം നീണ്ട പ്രോഗ്രാമിൽ എന്നിലുമുണ്ടൊരു മജീഷ്യൻ, കളിക്കാം ചിരിക്കാം കണക്കും പഠിക്കാം, ഞാനുമൊരു സയൻറിസ്റ്റ്, ഹലോ ഇംഗ്ലീഷ്, ഇംഗ്ലീഷ് ബൂസ്റ്റർ, എത്ര മനോഹരം എ​െൻറ സൃഷ്ടികൾ, ഒരു ആറാം ക്ലാസുകാര‍​െൻറ വിജയഗാഥ, പ്രതിഭ മേള, പാഴ് വസ്തുക്കൾ കൊണ്ട് വിസ്മയം തുടങ്ങി വിവിധ സെഷനുകൾ നടക്കും. പി.ടി.എ പ്രസിഡൻറ് ജുനൈദ് പരവക്കൽ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ബഷീർ കുരുണിയൻ പ്രോഗ്രാം വിശദീകരിച്ചു. മാനേജർ കെ. ഇബ്രാഹിം ഹാജി, പി.എൻ. സുകുമാരൻ മാസ്റ്റർ, അലവി കുട്ടി പാപ്പായി, പി.എൻ. വിനീത്, ജയദേവൻ കോട്ടക്കൽ, സി.കെ. സുബൈർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story