Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബസ്​ പിറകോട്ടുനീങ്ങി...

ബസ്​ പിറകോട്ടുനീങ്ങി സ്​റ്റാൻഡി​െൻറ മതിൽ തകർന്നു

text_fields
bookmark_border
ചെർപ്പുളശ്ശേരി: സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസ് പിറകോട്ടു നീങ്ങി മതിൽ ഇടിച്ചു തകർത്തു. ചൊവ്വാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ ചെർപ്പുളശ്ശേരി ബസ് സ്റ്റാൻഡിലാണ് സംഭവം. ബസ് നിർത്തി ഡ്രൈവറും മറ്റു ജോലിക്കാരും പുറത്തു പോയപ്പോഴായിരുന്നു സംഭവം. തനിയെ പിറകോട്ടു നീങ്ങുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പിറകിൽ യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും ഓടി മാറിയതിനാൽ അപകടം ഒഴിവായി. ശ്രീരാം ബസാണ് അപകടത്തിൽ പെട്ടത്. സ്റ്റാൻഡി​െൻറ മതിൽ ജീർണിച്ച നിലയിലാണ്.
Show Full Article
TAGS:LOCAL NEWS 
Next Story