Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2018 5:23 AM GMT Updated On
date_range 4 April 2018 5:23 AM GMTവസ്തു ഇടപാടിെൻറ മറവിൽ വഞ്ചന; ഗൂഡല്ലൂർ സ്വദേശി റിമാൻഡിൽ
text_fieldsbookmark_border
മഞ്ചേരി: വസ്തു ഇടപാടിെൻറ പേരിൽ മക്കരപ്പറമ്പ് സ്വദേശികളിൽനിന്ന് 25 ലക്ഷം രൂപ വാങ്ങി വഞ്ചിച്ച കേസിൽ ഗൂഡല്ലൂർ കുസുമഗിരി സ്വദേശി രാധാകൃഷ്ണനെ (50) മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. ഗൂഡല്ലൂരിൽ ഡോക്ടറുടെ ഉടമസ്ഥതയിലുള്ള 1.3 ഏക്കർ ഭൂമി വാങ്ങാൻ ഇടനിലക്കാരനായി പ്രവർത്തിച്ച രാധാകൃഷ്ണൻ പലപ്പോഴായി 25 ലക്ഷം രൂപ വാങ്ങിയെന്നും എന്നാൽ, വസ്തുവോ ലാഭവിഹിതമോ നൽകാതെ കബളിപ്പിച്ചെന്നും കാണിച്ച് മഞ്ചേരി സി.ജെ.എം കോടതിയിൽ നൽകിയ കേസിലാണ് അറസ്റ്റ്. ഭൂമിയോ പണമോ ലഭിക്കാതായപ്പോൾ പണം നൽകിയവർ നടത്തിയ അന്വേഷണത്തിൽ ഭൂമി മുറിച്ചുവിൽപന നടത്തിയതായി അറിഞ്ഞു. നേരത്തെ തമിഴ്നാട് പൊലീസിൽ പരാതി നൽകിയിട്ട് നടപടിയുണ്ടായിരുന്നില്ല. മഞ്ചേരി കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story