Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2018 5:02 AM GMT Updated On
date_range 4 April 2018 5:02 AM GMTആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്
text_fieldsbookmark_border
പൂക്കോട്ടുംപാടം: കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ പൂക്കോട്ടുംപടത്ത് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കെ.എസ്.എച്ച്.ജി.ഒ.എയുടെ പ്രവർത്തനങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ്. പൂക്കോട്ടുംപാടം കതിർ ഫാമിൽ നടന്ന ക്യാമ്പ് റിട്ടേർഡ് ചീഫ് മെഡിക്കൽ ഓഫിസർ ഡോ. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. കെ.എം. സുബൈർ അധ്യക്ഷത വഹിച്ചു. കൈനോട്ട് അലി, ടി.ടി. മുഹമ്മദ്, പി.ടി. നൗഫൽ, ഡോ. വി.എസ്. ഷിജോയ്, ഡോ. ആബിത എന്നിവർ സംസാരിച്ചു. ആയുർവേദവും ജീവിത രീതികളും എന്ന വിഷയത്തിൽ ആരോഗ്യ ബോധവത്കരണ ക്ലാസും നടന്നു. ആയുര്‍വേദ മെഡിക്കല്‍ ഓഫിസര്‍മാരായ ഡോ. വി.എസ്. ഷിജോയ്, ഡോ. കെ.പി. കദീജ, ഡോ. ദീപ്തി ഷിജോയ്, ഡോ. ആബിത, ഡോ. സുനിൽ ബാബു എന്നിവർ രോഗികളെ പരിശോധിച്ചു. സൗജന്യമായി മരുന്നുകളും വിതരണം ചെയ്തു. പരിപാടികൾക്ക് സി.എച്ച്. ഉബൈദ്, പി. സനീജ്, മംഗല്യ ബാപ്പുട്ടി, ആസിഫ്, സജിൽ, പി.പി. മൊയ്തീൻ കുട്ടി, സി. ഷാജഹാൻ എന്നിവർ നേതൃത്വം നൽകി. ഫോട്ടോ ppm 3 പൂക്കോട്ടുംപാടത്ത് നടന്ന ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പില്‍ ഡോ. അബ്ദുറഹ്മാൻ ബോധവത്കരണ ക്ലാസെടുക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story