Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിദ്യാര്‍ഥിനികളെ...

വിദ്യാര്‍ഥിനികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയ അധ്യാപകന്‍ അറസ്​റ്റില്‍

text_fields
bookmark_border
മേലാറ്റൂർ: നാലാം ക്ലാസ് വിദ്യാര്‍ഥിനികളെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന പരാതിയില്‍ അധ്യാപകന്‍ അറസ്റ്റിൽ. എടപ്പറ്റ ഗവ. എൽ.പി സ്‌കൂൾ അധ്യാപകനും എടയാറ്റൂര്‍ സ്വദേശിയുമായ ആല്‍പ്പറ്റ അബ്ദുസ്സലാമാണ് (48) അറസ്റ്റിലായത്. ചൈല്‍ഡ് ലൈന്‍ നമ്പറില്‍ ലഭിച്ച പരാതിയെത്തുടര്‍ന്ന് കഴിഞ്ഞദിവസം സ്‌കൂളിലെത്തി നടത്തിയ തെളിവെടുപ്പിലാണ് സംഭവം പുറത്തറിഞ്ഞത്. ഏഴ് വിദ്യാര്‍ഥിനികളാണ് പരാതിയുമായി ഉദ്യോഗസ്ഥരുടെ മുന്നിലെത്തിയത്. ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം പ്രധാനാധ്യാപിക മേലാറ്റൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പോക്‌സോ നിയമപ്രകാരമാണ് അറസ്റ്റ്.
Show Full Article
TAGS:LOCAL NEWS 
Next Story