Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2018 5:05 AM GMT Updated On
date_range 2018-04-03T10:35:57+05:30അറുപതാണ്ട് പഴക്കമുള്ള ഓർമകളുമായി അപൂർവ സംഗമം
text_fieldsവണ്ടൂർ: 60 വർഷങ്ങൾക്കപ്പുറത്തെ എസ്.എസ്.എൽ.സി ഓർമകൾ പുതുക്കി 75ഉം 80ഉം കഴിഞ്ഞവർ വി.എം.സി ഹൈസ്കൂളിൽ ഒത്തുചേർന്നത് അപൂർവ കാഴ്ചയായി. 1958ൽ പത്താംതരം പൂർത്തിയാക്കിയവരാണ് സ്നേഹസംഗമമൊരുക്കിയത്. ഏഴ് പെൺകുട്ടികളടക്കം 62 പേരാണ് അന്നുണ്ടായിരുന്നത്. ഇതിൽ 25 പേർ മരണപ്പെട്ടു. അവശേഷിക്കുന്നവരിൽ 32 പേരാണ് ഒത്തുകൂടിയത്. ഇതിൽ പലരും ഉയർന്ന മേഖലകളിൽ എത്തിയവരാണ്. സംഗമം പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി വരെയായ ഉയർന്ന പൂർവ വിദ്യാർഥി പി.എം.എ. ഹക്കീം ഉദ്ഘാടനം ചെയ്തു. ഇ.പി. മോയിൻകുട്ടി അധ്യക്ഷത വഹിച്ചു. റിട്ട. കമാൻഡർ സി. സോമൻ, കെ.കെ. രവിവർമ്മ, ഖദീജ പനോലൻ, പി.എ. റഹ്മാൻ, പി.സി. കറപ്പൻ, പി. ഭാസ്കരൻ എന്നിവർ സംസാരിച്ചു.
Next Story