Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2018 5:03 AM GMT Updated On
date_range 3 April 2018 5:03 AM GMTസർക്കാർ ഒാഫിസുകളിൽ ജയലളിതയുടെ പടം സ്ഥാപിക്കുന്നതിനെതിരായ ഹരജികൾ കോടതി തള്ളി
text_fieldsbookmark_border
കോയമ്പത്തൂർ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ പടം നിയമസഭയിലും സർക്കാർ ഒാഫിസുകളിലും സ്ഥാപിക്കുന്നതിനെതിരെ സമർപ്പിച്ച ഹരജികൾ മദ്രാസ് ഹൈകോടതി തള്ളി. തിങ്കളാഴ്ച ചീഫ് ജസ്റ്റിസ് ഇന്ദിരാബാനർജി, എ. ശെൽവം എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് മുമ്പാകെയാണ് കേസ് വന്നത്. എന്നാൽ, ഹരജിക്കാരും ബന്ധപ്പെട്ട അഭിഭാഷകരും കോടതിയിൽ ഹാജരായില്ല. ഇൗ നിലയിലാണ് കേസുകൾ തള്ളി കോടതി ഉത്തരവിട്ടത്. ഡി.എം.കെ എം.എൽ.എ ജെ. അൻപഴകൻ, സാമൂഹിക പ്രവർത്തകൻ ട്രാഫിക് രാമസാമി, അഭിഭാഷകരായ കെ. ബാലു, എസ്. ദുരൈസാമി, കുമരൻ തുടങ്ങിയവർ വെവ്വേറെ ഹരജികളാണ് ഫയൽ ചെയ്തിരുന്നത്. ഇൗ കേസുകൾ ഒന്നിച്ചാണ് ഹൈകോടതി പരിഗണിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story