Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'മരം, ഒരുവരം:...

'മരം, ഒരുവരം: ഒറ്റപ്പാലത്തിന് ഇത് അനുഭവസാക്ഷ്യം

text_fields
bookmark_border
ഒറ്റപ്പാലം: 'മരം ഒരുവര'മാണെന്നതി​െൻറ നേർക്കാഴ്ചയാവുകയാണ് അഞ്ഞൂറോളം വർഷം പ്രായമായ ഒറ്റപ്പാലത്തെ പേരാൽ മുത്തശ്ശി. വെന്തുരുകുന്ന മീനച്ചൂടിലും കുളിരി​െൻറ തണൽവിരിപ്പുമായി പന്തലിച്ചുനിൽക്കുന്ന ഈ വടവൃക്ഷം താലൂക്ക് ആസ്ഥാനത്തെ വേറിട്ട കാഴ്ചയാണ്. വിവിധ കോടതികൾക്ക് പുറമെ നിരവധി സർക്കാർ ഓഫിസുകൾ പ്രവർത്തിക്കുന്ന റെയിൽവേ സ്റ്റേഷൻ റോഡിലെ കോടതിവളപ്പിലാണ് ഈ 'ഒറ്റമരക്കാട്'. ജില്ലയിലെ മരമുത്തശ്ശിയെ കണ്ടെത്താൻ വനംവകുപ്പ് നടത്തിയ അന്വേഷണം അവസാനിച്ചത്, തായ്ത്തടിയോളം വണ്ണമുള്ള വേരുകൾ ഭൂമിയിലേക്ക് ആഴ്ന്നിറങ്ങി ആകാശം മറക്കുന്ന ശിഖരങ്ങളുമായി ഈ പേരാലിൻ ചുവട്ടിലായിരുന്നു. അന്താരാഷ്ട്ര ജൈവ വൈവിധ്യ വർഷത്തോടനുബന്ധിച്ച് 2010ൽ ജില്ലയിലെ മരമുത്തശ്ശിയായി ഈ പേരാലിനെ തെരഞ്ഞെടുത്ത് സർക്കാർ തലത്തിൽ ചടങ്ങ് സംഘടിപ്പിച്ചു. ഇതിനെ ജില്ലയിലെ മരമുത്തശ്ശിയായി ഔദ്യോഗിക പ്രഖ്യാപനവും നടത്തിയിരുന്നു. കൂറ്റൻ മരങ്ങൾ കോടാലികൾക്കിരയായ മേഖലയിൽ ഇതിനുനേരെയും നിരവധിതവണ വധഭീഷണി ഉയർന്നിട്ടുണ്ട്. എന്നാൽ, പരിസ്ഥിതി സ്നേഹികളുടെ ഇടപെടലാണ് ഓരോ തവണയും ആയുസ്സ് നീട്ടിക്കൊടുത്തത്. പടം: ഒറ്റപ്പാലം കോടതിവളപ്പിലെ പേരാൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story