Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2018 5:18 AM GMT Updated On
date_range 2 April 2018 5:18 AM GMTനവതി ആഘോഷവും റാങ്ക് ജേതാക്കളെ അനുമോദിക്കലും
text_fieldsbookmark_border
മേലാറ്റൂർ: ചെമ്മാണിയോട് ജി.എൽ.പി സ്കൂൾ നവതി ആഘോഷങ്ങളുടെ ഉദ്ഘാടനം മഞ്ഞളാംകുഴി അലി എം.എൽ.എ നിർവഹിച്ചു. മേലാറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. കമലം അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ എ. അജിത്ത് പ്രസാദ് റാങ്ക് ജേതാക്കളെ അനുമോദിച്ചു. സർവിസിൽനിന്ന് വിരമിക്കുന്ന വി.ആർ. രോശിനിക്കുള്ള ഉപഹാരം എം.എൽ.എ സമ്മാനിച്ചു. പൂർവ വിദ്യാർഥി സംഘടനയുടെ വകയായുള്ള കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളൂം വി. ശശീന്ദ്രൻ പി.ടി.എ പ്രസിഡൻറ് കെ.ടി. അനിൽകുമാറിന് കൈമാറി. പി.കെ. സക്കരിയ്യ, പി. രാമചന്ദ്രൻ, എം. വാസുദേവൻ, എ.എം. ശ്രീജ, കെ.എം. ജയവേണി, ടി.പി. വിജയകുമാരൻ, എ. സുഹൈൽ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ കെ. മുഹമ്മദ് അഷ്റഫ് സ്വാഗതവും സജി വാര്യർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story