Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസഹവാസ ക്യാമ്പിന്...

സഹവാസ ക്യാമ്പിന് തുടക്കം

text_fields
bookmark_border
ചേലേമ്പ്ര: ദേവകി അമ്മ മെമ്മോറിയൽ ടി.ടി.ഐയിൽ ദശദിന സമൂഹ സമ്പർക്ക സഹവാസ ക്യാമ്പിന് തുടക്കമായി. 'ഒരു കുടക്കീഴിൽ ഒത്തിരി കാര്യം' സന്ദേശം ഉയർത്തി ആരംഭിച്ച ക്യാമ്പ് ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. രാജേഷ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. സി.എൻ. ബാലകൃഷ്ണൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സുജിന കോവുക്കൽ, പി.ടി.എ പ്രസിഡൻറ് മനോജ്, അസി. മാനേജർ വി. സുരേഷ് എന്നിവർ സംസാരിച്ചു. ക്യാമ്പിനോടനുബന്ധിച്ച് കുട നിർമാണം, നാടകക്കളരി, പാവനാടകം, നാടൻപാട്ട്, യോഗ, എയ്റോബിക്, സോപ്പ് നിർമാണം, പഞ്ചായത്ത് കുളം നവീകരണം, പഠനയാത്ര, 'ചന്ദ്രനിലേക്ക് ഒരു യാത്ര', പാമ്പുകളുടെ ലോകം എന്നീ പരിപാടികൾ സംഘടിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story