Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2018 5:00 AM GMT Updated On
date_range 2018-04-01T10:30:00+05:30റേഡിയോ സ്റ്റേഷൻ ഒരുക്കി സ്കൂൾ വാർഷികാഘോഷം
text_fieldsഏലംകുളം: കുന്നക്കാവ് ഹിൽടോപ്പ് പബ്ലിക് സ്കൂൾ വാർഷികാഘോഷത്തോടനുബന്ധിച്ച് വിദ്യാർഥികളുടെ ഭാഷാപരമായ കഴിവ് വളർത്താൻ അവസരമൊരുക്കുന്നതിന് റേഡിയോ സ്റ്റേഷനും. ഗായിക രഹ്ന ഉദ്ഘാടനം ചെയ്ത റേഡിയോ സ്റ്റേഷൻ ആധുനിക സാേങ്കതിക വിദ്യ ഉപേയാഗിച്ചാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, അറബി ഭാഷകളിൽ വ്യത്യസ്ത പരിപാടികൾ ഇതുവഴി വിദ്യാർഥികൾ അവതരിപ്പിക്കും. 'എന്തുസിയ -2018' വാർഷികം സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ചെയർമാൻ പ്രഫ. എ.പി. അബ്ദുൽ വഹാബ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ട്രസ്റ്റ് സെക്രട്ടറി പി. ഫൈസൽ അധ്യക്ഷത വഹിച്ചു. 'സിജി' സംസ്ഥാന പ്രസിഡൻറ് പി.എ. അബ്ദുൽ സലാം, ആസ്ടെക് സൊലൂഷൻസ് സി.ഇ.ഒ ടി.എം. മൻസൂറലി, മലയിൽ ഗ്രൂപ് ചെയർമാൻ മുഹമ്മദ് ഗദ്ദാഫി, പി.എ.എം. അബ്ദുൽ ഖാദർ മാസ്റ്റർ, സ്കൂൾ ട്രസ്റ്റ് ചെയർമാൻ വി. ഉമ്മർ, പി.ടി.എ പ്രസിഡൻറ് വി. അജയകുമാർ എന്നിവർ സംസാരിച്ചു. വിദ്യ ടാലൻറ് സെർച്ച് എക്സാമിനേഷൻ, ഹിക്മ ടാലൻറ് സെർച്ച് എക്സാമിനേഷൻ, മജ്ലിസ് പ്രൈമറി പൊതുപരീക്ഷ തുടങ്ങിയവയിലെ വിജയികൾക്ക് പി. സൈനുദ്ദീൻ മൗലവി, വി. ഉസ്മാൻ, വി.കെ. ഹംസ, ദേവിക ബിമൽ രാജ് തുടങ്ങിയവർ ഉപഹാരം നൽകി. പ്രിൻസിപ്പൽ എ.ടി. ഷംസുദ്ദീൻ സ്വാഗതം പറഞ്ഞു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. പടം റേഡിയോ സ്റ്റേഷൻ ഉദ്ഘാടനം ചെയ്ത ഗായിക രഹ്ന വിദ്യാർഥികൾക്കൊപ്പം
Next Story