Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Sep 2017 5:07 AM GMT Updated On
date_range 30 Sep 2017 5:07 AM GMTവിളവ് വർധന മുന്നൊരുക്ക പരിശീലനം
text_fieldsbookmark_border
പട്ടാമ്പി: വിളയൂർ വള്ളിയത്ത് പാടത്തെ കൂട്ടുകൃഷി കൂട്ടായ്മ വിളവ് വര്‍ധന ലക്ഷ്യമാക്കി പരിശീലനം ആരംഭിച്ചു. രണ്ടാംവിള നെല്‍ക്കൃഷിയുടെ പ്രാരംഭ നടപടിയായാണ് പരിശീലനം നല്‍കിയത്. പട്ടാമ്പി നെല്ലു ഗവേഷണ കേന്ദ്രത്തിലെ അസോ. പ്രഫ. ഡോ. പി. രാജി ക്ലാസെടുത്തു. 32 ഏക്കര്‍ സ്ഥലത്ത് പരീക്ഷണ അടിസ്ഥാനത്തില്‍ കൃഷി ഉടനെ ആരംഭിക്കും. ആത്മ ഫാം സ്കൂള്‍ പദ്ധതിയുമായി സംയോജിപ്പിച്ചാണ് പരിശീലനം. വള്ളിയത്ത് ചേര്‍ന്ന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. മുരളി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം വി. അഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. അസി. കൃഷി ഓഫിസര്‍ സക്കീര്‍ ഹുസൈന്, കൃഷി അസിസ്റ്റൻറ് ജീന, കാര്‍ഷിക സര്‍വകലാശാല റിസര്‍ച് അസോസിയേറ്റ്സ് തുടങ്ങിയവര്‍ നേതൃത്വം നല്കി. കൃഷി ഓഫിസര്‍ വി.പി. സിന്ധു സ്വാഗതവും പാടശേഖര സമിതി സെക്രട്ടറി കെ. വിശ്വനാഥന് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story