Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Sep 2017 5:01 AM GMT Updated On
date_range 30 Sep 2017 5:01 AM GMTഭാഷാ രക്തസാക്ഷി കുഞ്ഞിപ്പക്ക് കാളികാവില്‍ സ്മാരകം: സ്ഥലത്തിെൻറ രേഖകള്‍ കൈമാറി
text_fieldsbookmark_border
കാളികാവ്: 1980ലെ ഭാഷാ സമരത്തിലെ രക്തസാക്ഷി കാളികാവിലെ കുഞ്ഞിപ്പക്ക് ജന്മനാട്ടില് സ്മാരകമൊരുങ്ങുന്നു. കാളികാവ്-വണ്ടൂര്‍ റോഡില്‍ ഗ്രാമപഞ്ചായത്ത് ഓഫിസിന് സമീപത്താണ് സ്മാരകമന്ദിരം ഒരുങ്ങുന്നത്. ഖത്തര്‍ കെ.എം.സി.സി വണ്ടൂര്‍ മണ്ഡലം ട്രഷറര്‍ പി.കെ. മുസ്തഫ ഹാജി സൗജന്യമായി നല്കിയ നാല് സെൻറ് സ്ഥലവും 30 ലക്ഷം രൂപക്ക് വിലയ്ക്ക് വാങ്ങിയതും ചേര്‍ത്ത് എട്ട് സെൻറിലാണ് സ്മാരകം നിർമിക്കുന്നത്. സ്ഥലത്തിെൻറ രേഖകള്‍ പി.കെ. മുസ്തഫ ഹാജി പാണക്കാട് സാദിഖലി തങ്ങൾക്ക് കൈമാറി. ലീഗ് വണ്ടൂര്‍ മണ്ഡലം പ്രസിഡൻറ് കളത്തില്‍ കുഞ്ഞാപ്പ ഹാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. ഖാലിദ് മാസ്റ്റര്‍, കെ. കുഞ്ഞാപ്പ ഹാജി, യൂത്ത് ലീഗ് ജില്ല ജനറല്‍ സെക്രട്ടറി മുസ്തഫ അബ്ദുല്‍ ലത്തീഫ്, കെ.പി. ഹൈദരലി, കെ.ടി. റഷീദ് മാസ്റ്റര്‍, ഫരീദ് റഹ്മാനി, കെ.കെ. കുഞ്ഞാന്, സി.പി. മുഹമ്മദലി, ജാഫര്‍ പുങ്ങോട് എന്നിവര്‍ സംസാരിച്ചു. ഓഫിസ് ഫണ്ട് ശേഖരണം ഉദ്ഘാടനവും നടന്നു. മുന്‍ പഞ്ചായത്ത് പ്രസിഡൻറ് വി.പി.എ. നാസര്‍, ഇ.പി. യൂസഫ് ഹാജി, സി.കെ. മാനു എന്നിവര്‍ സംബന്ധിച്ചു. CAPTION ഭാഷാ രക്തസാക്ഷി കുഞ്ഞിപ്പക്ക് കാളികാവില്‍ സ്മാരകം നിർമിക്കുന്ന സ്ഥലത്തിെൻറ രേഖ പി.കെ. മുസ്തഫ ഹാജി പാണക്കാട് സാദിഖലി തങ്ങള്‍ക്ക് കൈമാറുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story