Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sep 2017 5:10 AM GMT Updated On
date_range 29 Sep 2017 5:10 AM GMTകലക്കത്ത് ഭവനത്തിൽ വിദ്യാരംഭ മഹോത്സവവും സാംസ്കാരിക സമ്മേളനവും നാളെ
text_fieldsbookmark_border
ഒറ്റപ്പാലം: മഹാകവി കുഞ്ചൻ നമ്പ്യാരുടെ ജന്മഗൃഹമായ കിള്ളിക്കുറുശ്ശി മംഗലത്തെ കലക്കത്ത് ഭവനത്തിൽ വിദ്യാരംഭ മഹോത്സവവും സാംസ്കാരിക സമ്മേളനവും ശനിയാഴ്ച നടക്കും. രാവിലെ എഴിന് എഴുത്തിനിരുത്തൽ ചടങ്ങുകൾ ആരംഭിക്കും. ഇതോടനുബന്ധിച്ചു രാവിലെ പത്തിന് സാംസ്കാരിക സമ്മേളനവും കാവ്യാർച്ചനയും നടക്കും. കലാപീഠം വിദ്യാർഥിയുടെ ഓട്ടന്തുള്ളലോടെയാണ് പരിപാടി ആരംഭിക്കുക. പി. ഉണ്ണി എം.എൽ.എ ഉദ്ഘാടനം ചെയ്യും. കുഞ്ചൻ സ്മാരകം ചെയർമാൻ ഇ. രാമചന്ദ്രൻ അധ്യക്ഷത വഹിക്കും. സ്മാരകത്തിെൻറ ബ്രോഷർ പ്രകാശനം മുൻ എം.എൽ.എ എം. ഹംസ നിർവഹിക്കും. തുടർന്ന് കലാപീഠം വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങിലെത്തും. കലക്കത്ത് കുടുംബാംഗങ്ങളായ കൃഷ്ണൻ നമ്പ്യാർ, രാധാകൃഷ്ണൻ എന്നിവർക്കുപുറമെ പി.കെ. നാരായണൻ നമ്പ്യാർ, കവി പി.ടി. നരേന്ദ്രമേനോൻ, ഡോ. സദനം ഹരികുമാർ, അഭിനയതിലകം പി.കെ.ജി. നമ്പ്യാർ, പി. ശിവദാസ്, ആര്യൻ കണ്ണനൂർ, പ്രഫ. പി. ഗംഗാധരൻ, ദേവകിക്കുട്ടി ടീച്ചർ, ഗീത മുന്നൂർക്കോട്, കെ.ആർ. ചെത്തല്ലൂർ തുടങ്ങിയവർ എഴുത്തിനിരുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story