Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightശുചീകരണവും

ശുചീകരണവും പഠനയാത്രയും

text_fields
bookmark_border
തിരൂരങ്ങാടി: കേരള സർക്കാറി​െൻറ പാരിസ്ഥിതികം പദ്ധതിയുടെ ഭാഗമായി തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് എൻ.എസ്.എസ് വളൻറിയർമാർ കടലുണ്ടി പക്ഷിസങ്കേതത്തിൽ പഠനയാത്രയും ശുചീകരണവും നടത്തി. കടലുണ്ടിപ്പുഴയിലൂടെ ഒഴുകിയെത്തുന്ന മാലിന്യങ്ങൾ അഴിമുഖത്തും കണ്ടൽക്കാടുകൾക്കിടയിലും അടിഞ്ഞുണ്ടാവുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങൾ പക്ഷികളെയും ജലജീവികളെയും ദോഷകരമായി ബാധിക്കുന്നു എന്ന വാർത്തകളാണ് ശുചീകരണത്തിലേക്ക് വിദ്യാർഥികളെ നയിച്ചത്. ശുചീകരണ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ. മുഹമ്മദ് ഷാഹിദ് ഉദ്ഘാടനം ചെയ്തു. ശേഷം കടലുണ്ടിയുടെ ജൈവ വൈവിധ്യം തിരിച്ചറിയുക എന്ന ലക്ഷ്യത്തോടെ കടലുണ്ടിപ്പുഴയിലൂടെ പഠനയാത്രയും സംഘടിപ്പിച്ചു. ശുചീകരണ പ്രവർത്തനങ്ങൾക്കും പഠനയാത്രക്കും എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർമാരായ പി. കബീറലി, ഡോ. എൻ. രൂപേഷ്, കടലുണ്ടി റിസർവ് വാച്ചർ കുഞ്ഞാലി, അസൈൻ ആസാദ് തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story