Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sep 2017 5:13 AM GMT Updated On
date_range 2017-09-27T10:43:50+05:30തമിഴ്നാട് കേന്ദ്രീകരിച്ച് മാവോവാദി റിക്രൂട്ട്മെൻറ് സജീവമെന്ന് വെളിപ്പെടുത്തൽ
text_fieldsകാളിദാസിനെ ഇന്ന് കോടതിയിൽ ഹാജരാക്കും അഗളി: അട്ടപ്പാടിയിൽ മാവോവാദി പരിശീലന ക്യാമ്പുകൾ സജീവമായിരുന്നതായി വിവരം ലഭിച്ചെന്ന് പൊലീസ്. സംഘടനയിൽ പുതിയതായി എത്തുന്നവർക്കാണ് ഇവിടം കേന്ദ്രീകരിച്ച് പരിശീലനം നൽകിയിരുന്നത്. പൊലീസ് കസ്റ്റഡിയിലുള്ള കാളിദാസിെൻറ (ശേഖർ) നേതൃത്വത്തിലും പരിശീലനം നൽകിയിട്ടുണ്ട്. സംഘടനയിലേക്ക് തമിഴ്നാട്ടിൽനിന്നുള്ളവരാണ് കൂടുതൽ എത്തുന്നത്. തമിഴ്നാട് കേന്ദ്രീകരിച്ച് റിക്രൂട്ട്മെൻറ് സജീവമായിട്ടുണ്ടെന്ന് കാളിദാസ് വെളിപ്പെടുത്തി. 2014ലാണ് ഇയാൾ കേരളം പ്രവർത്തന മേഖലയാക്കുന്നത്. ശിരുവാണി ദള കമാൻഡറായിരുന്നു. മുകൾതട്ടിൽനിന്നുള്ള നിർദേശം കർശനമായി നടപ്പാക്കുക മാത്രമാണ് ചെയ്യുന്നതെന്ന് ഇയാൾ മൊഴി നൽകി. മേൽഘടകത്തിെൻറ തീരുമാനം ചോദ്യം ചെയ്യാനോ അഭിപ്രായം പറയാനോ സ്വാതന്ത്ര്യമില്ല. തങ്ങൾക്ക് ഉത്തരവാദിത്തമുള്ള ദളങ്ങളുടെ വിവരമല്ലാതെ മറ്റ് പ്രവർത്തനങ്ങൾ സംബന്ധിച്ച് ഇവർക്ക് വിവരം ലഭ്യമാകാറില്ല. പിടിയിലാകുമ്പോഴോ കീഴടങ്ങുമ്പോഴോ വിവരങ്ങൾ പുറത്തറിയാതിരിക്കാനാണ് ഇത്. കബനി ദളം അംഗമായിരുന്ന ലതയുടെ മരണവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിലാണ് കാളിദാസ് വിവരങ്ങൾ വെളിപ്പെടുത്തിയത്. ലതയുടെ മരണം സംബന്ധിച്ച ഒരു വിവരവും തനിക്കറിയില്ലെന്ന് ഇയാൾ മൊഴി നൽകിയിരുന്നു. കസ്റ്റഡി കാലാവധി അവസാനിച്ചതിനാൽ ബുധനാഴ്ച കാളിദാസിനെ കോടതിയിൽ ഹാജരാക്കും.
Next Story