Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനിയമനം നേടിയിട്ടും...

നിയമനം നേടിയിട്ടും അംഗീകാരമില്ല; ആശങ്കയിൽ ഒരു പറ്റം അധ്യാപകർ

text_fields
bookmark_border
നിയമനം നേടിയിട്ടും അംഗീകാരമില്ല; ആശങ്കയിൽ ഒരു പറ്റം അധ്യാപകർ തിരൂർ: സ്കൂളുകളിൽ 2016 മുതൽ നിയമവിധേയമായി നിയമനം നേടിയിട്ടും അംഗീകാരം ലഭിക്കാതെ ഒരു പറ്റം അധ്യാപകർ ആശങ്കയിൽ. വിരമിക്കൽ, രാജി, സ്ഥാനക്കയറ്റം, അധിക തസ്തിക തുടങ്ങിയ ഒഴിവുകളിൽ നിയമനം നേടിയവരാണ് കെ ടെറ്റിൽ ഉടക്കി അംഗീകാരം ലഭിക്കാതെ വലയുന്നത്. 28നകം അപേക്ഷകളിൽ തീർപ്പ് കൽപ്പിക്കണമെന്നും അനാവശ്യ കാര്യങ്ങൾ പറഞ്ഞു അംഗീകാരം തടയരുതെന്നും സർക്കാർ നിർദേശിച്ചിട്ടും വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ കടുംപിടുത്തം തടസ്സമാകുന്നുവെന്നാണ് അധ്യാപകർ പറയുന്നത്. 2018 മാർച്ച് 31 വരെ കെ ടെറ്റ് നേടുന്നതിന് സമയം അനുവദിച്ച് സർക്കാർ ഉത്തരവ് നിലനിൽക്കെയാണ് വിവേചന നടപടിയെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. അംഗീകാരം നേടിയെടുക്കുന്നതിന് മലപ്പുറം കേന്ദ്രമായി പുതിയ കൂട്ടായ്മ രൂപീകരിച്ചിരിക്കുകയാണ് അധ്യാപകർ. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, നിയമസഭ അംഗങ്ങൾ, പൊതുവിദ്യാഭ്യാസ ഡയറക്ടർ, പൊതുവിദ്യാഭ്യാസ സെക്രട്ടറി എന്നിവർക്ക് നിവേദനം നൽകാൻ തീരുമാനിച്ചു. ഭാരവാഹികൾ: റാസി മൊറയൂർ (ചെയർ) മുജീബ് താനൂർ, പ്രജിത വണ്ടൂർ, രേഷ്മ മഞ്ചേരി (വൈ. ചെയർ.), സൈനുൽ ആബിദീൻ (കൺ.) മുഹമ്മദ് ഇർഫാൻ മങ്കട, ഇസ്മായിൽ പെരിന്തൽമണ്ണ, സാജിദ തിരൂരങ്ങാടി (ജോ. കൺ.) ഷംസുദ്ദീൻ ഒഴുകൂർ (ട്രഷ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story