Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഗ്ലോബൽ കെ.എം.സി.സി...

ഗ്ലോബൽ കെ.എം.സി.സി ഇന്‍ട്യൂഷൻ

text_fields
bookmark_border
വണ്ടൂർ: നിയോജക മണ്ഡലം ഗ്ലോബൽ കെ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഇന്‍ട്യൂഷൻ ബുധനാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വണ്ടൂർ മണ്ഡലത്തിലെ കെ.എം.സി.സി പ്രവർത്തകർ ഒരു കുടക്കീഴിൽ അണിനിരത്തുക, പ്രവാസം അവസാനിപ്പിക്കേണ്ടിവന്നവരെ പുനരധിവസിപ്പിക്കുക എന്നിവയാണ് സംഘടനയുടെ ലക്ഷ്യമെന്ന് ഭാരവാഹികൾ പറഞ്ഞു. ഓഫിസ് ഉദ്ഘാടനം, ധനസഹായ വിതരണം, വെബ്സൈറ്റ് ഉദ്ഘാടനം എന്നിവ നടക്കും. ബുധനാഴ്ച വൈകീട്ട് നാലിന് ഏലാട്ട് ഓഡിറ്റോറിയത്തിൽ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ സംബന്ധിക്കും. വാർത്ത സമ്മേളനത്തിൽ പ്രസിഡൻറ് ഇ.പി. ഉബൈദുല്ല, ജനറൽ സെക്രട്ടറി കെ.പി. മുഹമ്മദലി, സലാം മമ്പാട്ടുമൂല, പി.കെ. മുസ്തഫ പള്ളിശ്ശേരി, അബ്ബാസ് പാലപ്ര, റസാഖ് ഇരിങ്ങാട്ടിരി, അശ്റഫ് പത്തിരിയാൽ, കെ-. സാദിഖ് എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story