Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Sep 2017 5:00 AM GMT Updated On
date_range 24 Sep 2017 5:00 AM GMTകേരളോത്സവം: ദീപശിഖ പ്രയാണം സംഘടിപ്പിച്ചു
text_fieldsbookmark_border
മേലാറ്റൂർ: ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിെൻറ ഭാഗമായി ദീപശിഖ പ്രയാണം സംഘടിപ്പിച്ചു. പഞ്ചായത്ത് ഓഫിസ് പരിസരത്തു നിന്നാരംഭിച്ച പ്രയാണം പ്രസിഡൻറ് വി. കമലം പഞ്ചായത്തിലെ വേഗത കൂടിയ അത്ലറ്റ് പി. അഫ്സലിന് ദീപശിഖ കൈമാറി ഉദ്ഘാടനം ചെയ്തു. മത്സരങ്ങൾ നടക്കുന്ന ചെമ്മാണിയോട് ജി.എൽ.പി സ്കൂൾ ഗ്രൗണ്ടിൽ എത്തിച്ച ദീപശിഖ ഗ്ലിസ്റ്റർ ക്ലബ് പ്രസിഡൻറ് എം. വാസുദേവൻ ഏറ്റുവാങ്ങി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.കെ. സിദ്ദീഖ്, സെക്രട്ടറി എസ്. രാജേഷ് കുമാർ, പഞ്ചായത്ത് അംഗങ്ങൾ, വിവിധ ക്ലബ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് നടന്ന ഷട്ടിൽ ടൂർണമെൻറ് പഞ്ചായത്ത് അംഗം എ. അജിത് പ്രസാദ് ഉദ്ഘാടനം ചെയ്തു. ഞായറാഴ്ച രാവിലെ അത്ലറ്റിക് മത്സരവും വൈകീട്ട് ഫുട്ബാൾ മത്സരവും നടക്കും. Photo: മേലാറ്റൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിെൻറ ഭാഗമായി സംഘടിപ്പിച്ച ദീപശിഖ പ്രയാണം പ്രസിഡൻറ് വി. കമലം ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story