Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനെഹ്​റു യുവകേന്ദ്ര...

നെഹ്​റു യുവകേന്ദ്ര ഇൻറർ യൂത്ത് ക്ലബ് കായിക മൽസരങ്ങൾ

text_fields
bookmark_border
പാലക്കാട്: നെഹ്റു യുവകേന്ദ്രയിൽ അഫിലിയേറ്റ് ചെയ്ത സ്പോർട്സ് ക്ലബുകളെ പങ്കെടുപ്പിച്ച് നെഹ്റു യുവകേന്ദ്ര കായിക മത്സരങ്ങൾ നടത്തും. ഫുട്ബാൾ, വോളിബാൾ, ഷട്ടിൽ ബാറ്റ്മിൻറൺ, അത്ലറ്റിക്സ് ഇനങ്ങളിലാണ് മൽസരം. പങ്കെടുക്കുന്നവർ 15നും 29നും പ്രായപരിധിയിലുള്ള ക്ലബ് അംഗങ്ങളാവണം. ഒക്ടോബറിൽ നടക്കുന്ന ക്ലസ്റ്റർ തല മത്സരങ്ങളിൽ വിജയികളാവുന്നവർക്ക് ജില്ലതല മൽസരത്തിൽ പങ്കെടുക്കാം. ക്ലസ്റ്റർ തല മത്സരങ്ങൾ സംഘടിപ്പിക്കാൻ 18,000 രൂപയും ജില്ലതല മത്സരസംഘാടനത്തിന് 30,000 രൂപയും നെഹ്റു യുവകേന്ദ്ര നൽകും. താത്പര്യമുള്ള സ്പോർട്സ് ക്ലബുകൾ ഒക്ടോബർ അഞ്ചിനകം വിശദവിവരങ്ങൾ സഹിതം നെഹ്റു യുവ കേന്ദ്രയിൽ അപേക്ഷ നൽകണം. വിശദവിവരം ജില്ല പഞ്ചായത്ത് റോഡിലുള്ള നെഹ്റു യുവകേന്ദ്ര ജില്ല ഓഫിസിൽ ലഭിക്കും. ഫോൺ 0491 2505024. പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്സ് - രജിസ്േട്രഷൻ തുടങ്ങി പാലക്കാട്: സംസ്ഥാന സാക്ഷരതമിഷ‍​െൻറ നേതൃത്വത്തിൽ നടത്തുന്ന 'പച്ചമലയാളം' കോഴ്സിന് അപേക്ഷിക്കാം. എട്ടാം ക്ലാസുവരെയും തുടർന്നും ഹയർ സെക്കൻഡറി വരെ മലയാളം പഠിക്കാത്തവർക്കാണ് കോഴ്സ്. താത്പര്യമുള്ളവർ പാലക്കാട് ബ്ലോക്കിന് കീഴിലുള്ള തുടർവിദ്യ കേന്ദ്രങ്ങൾ സന്ദർശിക്കണം. ഫോൺ: 9446943938. യുത്ത് ക്ലബുകളുടെ അഫിലിയേഷൻ പുതുക്കാം പാലക്കാട്: നെഹ്റു യുവ കേന്ദ്രയിൽ കഴിഞ്ഞ വർഷങ്ങളിൽ അഫിലിയേഷൻ പുതുക്കാത്ത സ്പോർട്സ് ക്ലബുകൾ, കല സാംസ്കാരിക സമിതികൾ എന്നിവയുടെ ഓൺലൈൻ അഫിലിയേഷൻ പുതുക്കാൻ അവസരം നൽകുന്നു. സംഘടനയുടെ വിശദാശംങ്ങളും അംഗങ്ങളുടെ വിവരങ്ങളും നൽകിയാൽ അഫിലിയേഷൻ പുതുക്കാം. ഇപ്പോൾ പുതുക്കുന്ന സംഘടനകൾക്ക് േപ്രാത്സാഹന ഗ്രാൻറ് െസപ്റ്റംബർ 30 വരെ ലഭിക്കുമെന്ന് ജില്ല യൂത്ത് കോഓഡിനേറ്റർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story