Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Sep 2017 5:10 AM GMT Updated On
date_range 23 Sep 2017 5:10 AM GMTകാലിക്കറ്റ് വാഴ്സിറ്റി ഫീസ് പോസ്റ്റ് ഓഫിസിൽ അടക്കാൻ സംവിധാനം ഏർപ്പെടുത്തുന്നു
text_fieldsbookmark_border
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിലേക്കുള്ള വിവിധ ഫീസുകൾ പോസ്റ്റ് ഓഫിസുകളിൽ സ്വീകരിക്കുന്നതിന് സംവിധാനം വരുന്നു. കേരളത്തിലെ എല്ലാ ഹെഡ് പോസ്റ്റ് ഒാഫിസുകളിലും സബ് പോസ്റ്റ് ഒാഫിസുകളിലുമാണ് ഫീസ് സ്വീകരിക്കുക. ഔപചാരിക ഉദ്ഘാടനം ഒക്ടോബർ പത്തിനാണ് നടക്കുന്നതെങ്കിലും ട്രയൽ അടിസ്ഥാനത്തിൽ ഇപ്പോൾതന്നെ പണം സ്വീകരിക്കുന്നുണ്ട്. കാലിക്കറ്റ് സർവകാലശാല വെബ്സൈറ്റിൽ ഇൻസ്റ്റൻറ് വെബ് പേമെൻറ് സിസ്റ്റം മുഖേന വിവരങ്ങൾ പൂരിപ്പിക്കുകയാണ് ആദ്യ നടപടി. മോഡ് ഓഫ് പേമെൻറായി പോസ്റ്റ് ഓഫിസ് (കേരള) തെരഞ്ഞെടുക്കണം. ഇപ്രകാരം ഓൺലൈനിൽ വിവരങ്ങൾ നൽകുന്നത് പൂർത്തിയായാൽ മൂന്ന് ഭാഗങ്ങളുള്ള ചലാൻ ലഭിക്കും. ഇതിെൻറ പ്രിൻറൗട്ടുമായി പോസ്റ്റോഫിസിൽ ചെന്ന് പണമടക്കുന്നതോടെ അപേക്ഷകനുള്ള കോപ്പിയും സർവകലാശാല കോപ്പിയും ലഭിക്കും. ഇതിൽ സർവകലാശാല കോപ്പി ബന്ധപ്പെട്ട അപേക്ഷയോടൊപ്പം സർവകലാശാലയിൽ സമർപ്പിക്കുന്നതോടെ നടപടിക്രമങ്ങൾ പൂർത്തിയാകും. ഔപചാരിക ഉദ്ഘാടനം ഒക്ടോബർ പത്തിന് സർവകലാശാലയിൽ നടക്കുന്ന ചടങ്ങിൽ വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീറും ഉത്തരമേഖല പോസ്റ്റ് മാസ്റ്റർ ജനറലും ചേർന്ന് നിർവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story