Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവൈദ്യുതി...

വൈദ്യുതി കെണിയിൽപ്പെട്ട് യുവാവ് മരിച്ച സംഭവം: രണ്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border
വടക്കഞ്ചേരി: കാട്ടുമൃഗങ്ങൾക്ക് വെച്ച കെണിയിൽപ്പെട്ട് യുവാവ് മരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. കിഴക്കഞ്ചേരി കാക്കഞ്ചേരി കൊല്ലാർമാലി ബേബി (48), വേളാമ്പുഴ എളംകുളം ബെന്നി (48) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂലൈ 21നാണ് കെണിയിൽനിന്ന് ഷോക്കേറ്റ് കോൺഗ്രസ് പ്രവർത്തകനായ മംഗലംഡാം ഓടംതോട് ബഡ്കുന്നേൽ വീട്ടിൽ ഷിബു (37) മരിച്ചത്. നീതിപുരത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ സമീപത്തെ വൈദ്യുതി ലൈനിൽനിന്ന് വൈദ്യുതി മോഷ്ടിച്ചാണ് കെണി ഒരുക്കിയത്. അറസ്റ്റിലായവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കെണി ഒരുക്കിയതെന്നാണ് പൊലീസ് നിഗമനം. വടക്കഞ്ചേരി സി.ഐയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതികളെ റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story