Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഏകദിന പരിശീലനം

ഏകദിന പരിശീലനം

text_fields
bookmark_border
നിലമ്പൂര്‍: കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ബാലസഭ അംഗങ്ങള്‍ക്കായി സംഘടിപ്പിച്ചു. 'നാടറിയാം നാടിനെയറിയാം' പേരില്‍ ചന്തക്കുന്ന് ഗവ. എല്‍.പി സ്‌കൂളിലാണ് പരിപാടി സംഘടിപ്പിച്ചത്. സി.ഡി.എസ് ചെയര്‍പേഴ്‌സൻ കെ.വി. ആമിന ഉദ്ഘാടനം ചെയ്തു. ആമിന പന്ത്രോളി സംസാരിച്ചു. ജില്ല മിഷന്‍ റിസോഴ്‌സ് പേഴ്‌സൻ മിനി ക്ലാസെടുത്തു. കുട്ടികളുടെ ആവശ്യങ്ങളും അവകാശങ്ങളും സ്വയം ബോധ്യപ്പെടുത്തുന്നതിനാണ് പരിശീലനം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് പുസ്തകം തയാറാക്കലും പരിപാടിയുടെ ലക്ഷ്യമാണ്. അഞ്ച് മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികളാണ് ബാലസഭയില്‍ അംഗങ്ങളായുള്ളത്. 70ഓളം കുട്ടികള്‍ പരിശീലനത്തില്‍ പങ്കാളികളായി.
Show Full Article
TAGS:LOCAL NEWS 
Next Story