Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകളിസ്​ഥലത്ത്​...

കളിസ്​ഥലത്ത്​ കോഴിയവശിഷ്​ടം തള്ളി

text_fields
bookmark_border
തിരൂരങ്ങാടി: കുട്ടികൾ കളിക്കുന്ന സ്ഥലത്ത് കോഴി അവശിഷ്ടം തള്ളി. പണിക്കോട്ടുംപടി-പറമ്പിൽപീടിക റോഡിൽ വരപ്പാറയിലെ പുതിയപറമ്പ് ഗ്രൗണ്ടിലാണ് 150ഓളം ചാക്ക് കോഴിയവശിഷ്ടം വാഹനത്തിലെത്തിച്ച് തള്ളിയത്. ചൊവ്വാഴ്ച പുലർച്ച ഒന്നരയോടെയാണ് സംഭവം. രണ്ടിടങ്ങളിലായി സ്ഥാപിച്ച സി.സി.ടി.വി കാമറയിൽ അവശിഷ്ടം തള്ളാനെത്തിയ മഹീന്ദ്ര പിക്അപ് വാനി​െൻറ ദൃശ്യം പതിെഞ്ഞങ്കിലും നമ്പർ കാണാനില്ല. നാട്ടുകാർ പരാതി നൽകിയതിനെ തുടർന്ന് പൊലീസും ആരോഗ്യവകുപ്പ് അധികൃതരും സ്ഥലം സന്ദർശിച്ചു. ഗ്രൗണ്ടിൽതന്നെ കുഴിയെടുത്ത് നാട്ടുകാർ കോഴിയവശിഷ്ടം മൂടി. വാഹനം കണ്ടെത്താനുള്ള ശ്രമത്തിലാണ് നാടുകാർ. ഫോട്ടോ: സാമൂഹിക ദ്രോഹികൾ ഗ്രൗണ്ടിൽ തള്ളിയ കോഴിയവശിഷ്ടം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story