Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Sep 2017 5:04 AM GMT Updated On
date_range 2017-09-20T10:34:25+05:30മൈസൂരു ദസറക്ക് നാളെ തുടക്കം
text_fields* നഗരത്തിൽ സുരക്ഷ ശക്തമാക്കി ബംഗളൂരു: പ്രസിദ്ധമായ ദസറ ആഘോഷങ്ങൾക്ക് വ്യാഴാഴ്ച തുടക്കമാകും. ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. നഗരത്തിൽ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. ചാമുണ്ഡി ഹിൽസിൽ നടക്കുന്ന ചടങ്ങിൽ കവി കെ.എസ്. നിസാർ അഹ്മദ് ഉദ്ഘാടനം നിർവഹിക്കും. മുഖ്യമന്ത്രി സിദ്ധരാമയ്യ, ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി ഡോ. എച്ച്.സി. മഹാദേവപ്പ തുടങ്ങിയവർ പങ്കെടുക്കും. രാജ്യത്തിനകത്തും പുറത്തുനിന്നുമായി പതിനായിരക്കണക്കിന് സന്ദർശകരാണ് ദസറ കാണാനെത്തുക. ഇവരെ വരവേൽക്കാനായി നഗരം ഒരുങ്ങി. ആഘോഷങ്ങളിലേക്ക് വോഡയാർ രാജകുടുംബാംഗങ്ങളെ സർക്കാർ ഔദ്യോഗികമായി ക്ഷണിച്ചു. ദസറയുടെ ഭാഗമായി നടക്കുന്ന 11 ദിവസം വീണ്ടുനിൽക്കുന്ന പുഷ്പമേളയുടെ ഉദ്ഘാടനവും വ്യാഴാഴ്ച മുഖ്യമന്ത്രി നിർവഹിക്കും. 'ഭരണഘടന, സമത്വം, സാഹോദര്യം' എന്നാണ് മേളയുടെ പ്രമേയം. പുഷ്പങ്ങളിൽ തീർത്ത സോമനാഥപുരത്തെ ചെന്നകേശവ ക്ഷേത്രത്തിെൻറ മാതൃകയാണ് മേളയുടെ ആകർഷണം. ദസറ ആഘോഷങ്ങൾക്കിടെ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കുന്നത്. 4,500 പൊലീസുകാരെയാണ് സംസ്ഥാനത്തിനു പുറത്തുനിന്നുമാത്രം സുരക്ഷക്കായി വിന്യസിക്കുന്നത്.
Next Story