Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Sep 2017 5:08 AM GMT Updated On
date_range 19 Sep 2017 5:08 AM GMTവാട്സ്ആപ് സന്ദേശങ്ങളെ കരുതലോടെ സമീപിക്കണം –രാജ്നാഥ് സിങ്
text_fieldsbookmark_border
ന്യൂഡൽഹി: വാട്സ്ആപ് പോലുള്ള സമൂഹമാധ്യമങ്ങളിൽ വരുന്ന ദേശവിരുദ്ധ പോസ്റ്റുകൾ പ്രചരിപ്പിക്കരുതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവണത വർധിച്ചുവരുകയാണെന്നും ഇവ സമൂഹത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. നേപ്പാൾ, ഭൂട്ടാൻ അതിർത്തി സംരക്ഷണത്തിനായുള്ള സശസ്ത്ര സീമ ബലിെൻറ രഹസ്യാന്വേഷണ വിഭാഗം ഉദ്ഘാടനം ചെയ്തശേഷം സൈനികരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രഹസ്യാന്വേഷണ വിഭാഗത്തിലെ ജവാന്മാരോടും പറയാനുള്ളത് ഇതാണ്. നിജസ്ഥിതി ഉറപ്പുവരുത്താതെ സന്ദേശങ്ങൾ വിശ്വസിക്കുകയോ സമൂഹത്തിന് ദോഷകരമാകുന്ന തരത്തിൽ പ്രചരിപ്പിക്കുകയോ ചെയ്യരുത്. പൊതുജനം ഇവയെല്ലാം സത്യമാണെന്ന് കരുതുമെന്നും അദ്ദേഹം പറഞ്ഞു. നേപ്പാൾ, ഭൂട്ടാൻ അതിർത്തികൾ തുറന്നുകിടക്കുന്നതിനാൽ ഇതിലൂടെ ദേശവിരുദ്ധ ശക്തികൾ നുഴഞ്ഞുകയറാനുള്ള സാധ്യത കൂടുതലാണ്. മുള്ളുവേലികളുള്ള പാക്ബംഗ്ലാദേശ് അതിർത്തികളേക്കാൾ അപകടം നിറഞ്ഞതാണ് ഇൗ അതിർത്തിയെന്നും അദ്ദേഹം ഒാർമിപ്പിച്ചു. സമൂഹമാധ്യമങ്ങളുപയോഗിച്ച് കോൺഗ്രസ് നടത്തുന്ന ബി.ജെ.പി വിരുദ്ധ പ്രചാരണത്തിൽ വീണുപോകരുതെന്ന പാർട്ടി അധ്യക്ഷൻ അമിത് ഷായുടെ മുന്നറിയിപ്പിന് തൊട്ടുപിറകെയാണ് രാജ്നാഥ് സിങ്ങിെൻറ പ്രസ്താവന. വാട്സ്ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും നടക്കുന്ന ബി.ജെ.പി വിരുദ്ധ പ്രചാരണങ്ങളെ യുവാക്കൾ അന്ധമായി വിശ്വസിക്കരുതെന്നും അതിെൻറ ഭാഗമാകരുതെന്നുമാണ് അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story