Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുരുടി തോടിന്...

കുരുടി തോടിന് കുറുകെയുള്ള പാലം തകർന്നു; ഒറ്റപ്പെട്ട്​ ആദിവാസി കോളനിക്കാർ

text_fields
bookmark_border
നിലമ്പൂർ: പുന്നപ്പുഴയുടെ പ്രധാന കൈവരിയായ കുരുടി തോടിന് കുറുകെയുള്ള നടപ്പാലത്തി​െൻറ കൈവരി തകർന്നു. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിലെ മലവെള്ളപ്പാച്ചിലിലാണ് സംഭവം. വനാന്തർഭാഗത്തെ അളക്കൽ ആദിവാസി കോളനിയിലേക്കുള്ള പാതയിലെ പാലം തകർന്നതോടെ ഇവിടേക്കുള്ള വാഹന യാത്ര തടസ്സപ്പെട്ടു. കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ ജീപ്പിന് മാത്രമാണ് പോവാൻ കഴിഞ്ഞിരുന്നത്. കൈവരി തകർന്നതോടെ ഇതും മുടങ്ങി. നാലു ദിവസം മുമ്പുണ്ടായ കനത്ത മഴയിലെ മലവെള്ളപ്പാച്ചിലിലും കോളനിക്കാർ ഒറ്റപ്പെട്ടിരുന്നു. ചോലനായ്ക്ക, കാട്ടുനായ്ക്ക വിഭാഗങ്ങളിലായി 32 കുടുംബങ്ങളാണ് ഇവിടെയുള്ളത്. മലവെള്ളപ്പാച്ചിലിൽ തകർന്ന കുരുടി തോടിന് കുറുകെയുള്ള നടപ്പാലം
Show Full Article
TAGS:LOCAL NEWS 
Next Story