Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Sep 2017 5:00 AM GMT Updated On
date_range 2017-09-19T10:30:00+05:30തിബത്തിൽനിന്ന് നേപ്പാൾ അതിർത്തിവരെ നീളുന്ന പാത ചൈന തുറന്നു
text_fieldsതിബത്തിൽനിന്ന് നേപ്പാൾ അതിർത്തിവരെ നീളുന്ന പാത ചൈന തുറന്നു ബെയ്ജിങ്: തിബത്തിൽനിന്ന് നേപ്പാൾ അതിർത്തിവരെ നീളുന്ന നാലുവരി പാത ചൈന ഗതാഗതത്തിന് തുറന്നു. ദക്ഷിണേഷ്യയിലേക്കുള്ള വാതിൽ എന്ന് ചൈനീസ് മാധ്യമങ്ങൾ വിശേഷിപ്പിച്ച പുതിയ ൈഹവേ ചൈനയുടെ സൈനികനീക്കങ്ങൾ സുഗമമാക്കുമെന്ന് ആശങ്കയുണ്ട്. യുദ്ധവിമാനങ്ങളടക്കമുള്ള സൈനിക വാഹനങ്ങൾക്ക് ഇറങ്ങാൻ കഴിയുന്നതാണ് പാത. സൈനികാവശ്യങ്ങൾക്ക് ചൈന ഉപയോഗിക്കുന്ന തിബത്ത് സ്വയംഭരണ പ്രദേശത്തുള്ള ഷിഗാസെ സിറ്റി മുതൽ വിമാനത്താവളം വരെ 40 കിലോമീറ്ററാണ് ഗതാഗതത്തിന് തുറന്നത്. സിറ്റിയിൽനിന്ന് വിമാനത്താവളത്തിലേക്കുള്ള ദൂരം പുതിയ പാത വഴി 30 മിനിറ്റായി കുറയും. ചൈനയിലെ ഷാങ്ഹായിൽനിന്ന് തിബത്തിലെ ലാസ വഴി നേപ്പാൾ അതിർത്തിപ്രദേശമായ സംഗമുവിലേക്ക് നീളുന്ന ജി 319 ദേശീയപാതയുമായി പുതിയ ഹൈവേ ബന്ധിപ്പിക്കുന്നുണ്ട്. ഇൗ ഹൈവേയുടെ ഒരു ഭാഗം അവസാനിക്കുന്നത് അരുണാചൽപ്രദേശിനു സമീപമുള്ള തിബത്തൻ നഗരമായ നിങ്ചിയിലാണ്. നേപ്പാളിലേക്ക് റെയിൽവേ ലൈൻ നിർമിക്കുന്നതിന് മുന്നോടിയായുള്ള നീക്കമെന്നാണ് ഹൈവേയെ വിശേഷിപ്പിക്കുന്നത്.
Next Story