Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Sep 2017 5:13 AM GMT Updated On
date_range 18 Sep 2017 5:13 AM GMTകലാഗ്രാമം നിർമാണപ്രവൃത്തി: അപാകതയില്‍ അന്വേഷണം വേണം ^പി.കെ. ശശി
text_fieldsbookmark_border
കലാഗ്രാമം നിർമാണപ്രവൃത്തി: അപാകതയില്‍ അന്വേഷണം വേണം -പി.കെ. ശശി ചെര്‍പ്പുളശ്ശേരി: വെള്ളിനേഴി കലാഗ്രാമത്തിെൻറ ഇതുവരെ നടന്ന പ്രവൃത്തി തൃപ്തികരമല്ലെന്ന് മോണിറ്റിങ് കമ്മിറ്റി യോഗം വിലയിരുത്തി. ഹാബിറ്റാറ്റിനെയാണ് 2015-ല്‍ നിര്‍മാണ ചുമതല ഏൽപിച്ചത്. എന്നാല്‍, 2016 വരെ നടന്ന പ്രവൃത്തികള്‍ തൃപ്തികരമല്ല. 50 ലക്ഷത്തിെൻറ പ്രവൃത്തി കമ്പനി പൂര്‍ത്തിയാക്കിയെന്നാണ് അവകാശപ്പെടുന്നതെങ്കിലും പകുതി പോലും ചെലവാക്കിയതായി നിര്‍മാണ പ്രവൃത്തിയില്‍ കാണാന്‍ കഴിയുന്നില്ലെന്ന് യോഗം വിലയിരുത്തി. തുടര്‍പ്രവൃത്തി ഇവരെത്തന്നെ ഏൽപിക്കണമെങ്കില് മോണിറ്ററിങ് കമ്മിറ്റിയുടെ നിർദേശ പ്രകാരമുള്ള പ്രവൃത്തി പൂര്‍ത്തിയാക്കണം. പണി പൂര്‍ത്തിയാക്കിയ കെട്ടിടത്തില്‍ സംഭവിച്ച കേടുപാടുകള്‍ ഒരാഴ്ചക്കകം തീര്‍ക്കണമെന്നും എം.എല്‍.എ നിർദേശിച്ചു. യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. ശ്രീധരന്, ജില്ല പഞ്ചായത്ത് അംഗം എന്‍.കെ. ദേവി, ഡി.ടി.പി.സി സെക്രട്ടറി കെ.ജി. അജേഷ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ എ.ആർ. സന്തോഷ്ലാല്, പ്രോജക്ട് എൻജിനീയര്‍ സുധീഷ്, ഹാബിറ്റാറ്റ് സൈറ്റ് എൻജിനീയര്‍ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story