Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Sep 2017 5:10 AM GMT Updated On
date_range 2017-09-18T10:40:47+05:30തീവ്രവാദ പ്രവണതകളെ വേരോടെ പിഴുതെറിയണം ^ഐ.എസ്.എം
text_fieldsതീവ്രവാദ പ്രവണതകളെ വേരോടെ പിഴുതെറിയണം -ഐ.എസ്.എം mw mt ആലത്തിയൂർ: ഭൂരിപക്ഷ, ന്യൂനപക്ഷ തീവ്രവാദ പ്രവണതകളെ വേരോടെ പിഴുതെറിയാൻ യുവാക്കൾ മുന്നോട്ട് വരണമെന്ന് ഐ.എസ്.എം മലപ്പുറം വെസ്റ്റ് ജില്ല ദ്വിദിന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. ഫാഷിസ്റ്റ് ശക്തികൾ രാജ്യത്ത് വർധിച്ചുവരുന്ന സാഹചര്യത്തിൽ മതനിരപേക്ഷ മൂല്യങ്ങളുടെ പ്രചാരണം ഏറ്റെടുക്കാൻ സമ്മേളനം യുവാക്കളോട് ആഹ്വാനം ചെയ്തു. ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി കെ. സജ്ജാദ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് മുജീബ് ഒട്ടുമ്മൽ അധ്യക്ഷത വഹിച്ചു. ഡോ. സി. മുഹമ്മദ് റാഫി, അബ്ദുറഹിമാൻ അൻസാരി, ഹാരിസ് കായക്കൊടി, റായിഫ് എടക്കനാട്, അബ്ദുസലീം അൻസാരി, റാഫി സ്വലാഹി, അസൈനാർ അൻസാരി എന്നിവർ സംസാരിച്ചു. CAPTION Tir L1 mujahid: ആലത്തിയൂരിൽ ദ്വിദിന ഐ.എസ്.എം വെസ്റ്റ് ജില്ല പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി കെ. സജ്ജാദ് ഉദ്ഘാടനം ചെയ്യുന്നു
Next Story