Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Sep 2017 5:10 AM GMT Updated On
date_range 2017-09-18T10:40:47+05:30പാർട്ടിയുടെ വിശ്വസ്തന് വേങ്ങരയിൽ രണ്ടാമൂഴം
text_fieldsമലപ്പുറം: വാഗ്മിയും അഭിഭാഷകനുമായ പി.പി. ബഷീറിന് വേങ്ങരയിൽ ഇത് രണ്ടാമങ്കം. അഡ്വ. പി.പി. ബഷീർ തന്നെ സ്ഥാനാർഥിയെന്ന് ഞായറാഴ്ച സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് തീരുമാനിച്ചതോടെ അഭ്യൂഹങ്ങൾക്ക് വിരാമമായി. യു.ഡി.എഫ് സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നതിനിടെ എൽ.ഡി.എഫ് ഗോദയിൽ സജ്ജമായി. 21ന് വൈകീട്ട് മൂന്നിന് വേങ്ങര എ.പി.എച്ച് ഒാഡിറ്റോറിയത്തിൽ കോടിയേരി ബാലകൃഷ്ണൻ പെങ്കടുക്കുന്ന കൺവെൻഷേനാടെ പ്രചാരണത്തിന് ഒൗപചാരിക തുടക്കമാവും. 2016ൽ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ കന്നിയങ്കത്തിനിറങ്ങിയ പി.പി. ബഷീർ 38,057 വോട്ടിന് പരാജയപ്പെട്ടിരുന്നു. ലോക്സഭാംഗമായതോടെ കുഞ്ഞാലിക്കുട്ടി രാജിവെച്ച ഒഴിവിലാണ് 16 മാസത്തിനുശേഷം രണ്ടാമങ്കത്തിന്, 50കാരനായ പി.പി. ബഷീർ വീണ്ടും കച്ചമുറുക്കുന്നത്. തിരൂർ ബാറിലെ അഭിഭാഷകനായ ഇദ്ദേഹം സി.പി.എം തിരൂരങ്ങാടി ഏരിയ കമ്മിറ്റിയംഗവും ഒാൾ ഇന്ത്യ ലോയേഴ്സ് യൂനിയൻ സംസ്ഥാന കമ്മിറ്റിയംഗവുമാണ്. എ.ആർ നഗറിലെ മമ്പുറം പട്ടർക്കടവൻ പുഴമ്മൽ പരേതനായ യാക്കൂബിെൻറയും പാത്തുട്ടിയുെടയും മകനാണ്. സ്കൂൾ വിദ്യാഭ്യാസം മമ്പുറം ജി.എൽ.പി.എസ്, തിരൂരങ്ങാടി ഒാറിയൻറൽ എച്ച്.എസ് എന്നിവിടങ്ങളിലായിരുന്നു. പി.എസ്.എം.ഒ കോളജിലെ പഠനാനന്തരം കോഴിക്കോട് ഗവ. കോളജിൽനിന്ന് നിയമബിരുദവും പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിൽനിന്ന് മാസ്റ്റർ ഒാഫ് ഹ്യൂമൻ റൈറ്റ്സിൽ (എം.എച്ച്.ആർ) ബിരുദാനന്തര ബിരുദവുമെടുത്തു. 1996-2001 കാലയളവിൽ തിരൂർ സബ്കോടതിയിൽ അഡീ. ഗവ. പ്ലീഡറായിരുന്നു. ഡി.വൈ.എഫ്.െഎ പ്രവർത്തന കാലത്താണ് പി.പി. ബഷീർ രാഷ്ട്രീയത്തിൽ സജീവമായത്. രണ്ടുതവണ പഞ്ചായത്തിലേക്ക് മത്സരിച്ചു. 2000ൽ എ.ആർ നഗർ പഞ്ചായത്ത് അംഗമായി. മികച്ച പ്രാസംഗികൻ കൂടിയാണ്. കാലടി ശ്രീശങ്കരാചാര്യ സർവകലാശാല തിരൂർ സെൻററിലെ മലയാളം അസോ. പ്രഫസർ ഷംസാദ് ഹുസൈനാണ് ഭാര്യ. ഏകമകൾ ഒന്നര വയസ്സുള്ള ഇൻയാ ഇശൽ.
Next Story