Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവെള്ളം കയറി...

വെള്ളം കയറി വളപുരം-^-പാലോളി കുളമ്പ് പാലം; പില്ലറുകളുടെ ഉയരക്കുറവ് ആശങ്കയിൽ

text_fields
bookmark_border
വെള്ളം കയറി വളപുരം--പാലോളി കുളമ്പ് പാലം; പില്ലറുകളുടെ ഉയരക്കുറവ് ആശങ്കയിൽ പുലാമന്തോൾ: വളപുരം-പാലോളി കുളമ്പ് പാലത്തി​െൻറ പില്ലറുകളുടെ ഉയരക്കുറവ് ആശങ്കയുയർത്തുന്നതായി നാട്ടുകാർ. കുന്തിപ്പുഴ നിറഞ്ഞതോടെ പില്ലറുകളിൽ വെള്ളം മൂടിയത്. ജലനിരപ്പ് രണ്ടടിയോളം ഉയർന്നാൽ പാലത്തിന് മീതെയായിരിക്കും വെള്ളത്തി​െൻറ ഒഴുക്ക്. പാലം നിർമാണം പൂർത്തിയാവുന്നതോടെ ഇനിയും മഴക്കാലങ്ങളിൽ വെള്ളം സ്പാനുകളിൽ തടഞ്ഞ് ശക്തമായ അടിയൊഴുക്ക് രൂപപ്പെടുന്നതോടെ കരകൾ ഇടിയുകയും പാലത്തി​െൻറ നിലനിൽപ്പിന് ഭീഷണിയാവുകയും െചയ്യുമെന്നാണ് നാട്ടുകാർ പറയുന്നത്. കരകളുടെ ഉയർച്ചയും പുഴ ഇടുങ്ങിയതായതും ഇത് ശരിവെക്കുന്നുണ്ട്. ആഴ്ചകൾക്ക് മുമ്പ് മണ്ണാർക്കാട് മേഖലയിൽ മേഘസ്ഫോടനം കാരണം വെള്ളമെത്തിയപ്പോഴും പാലത്തി​െൻറ തൂണുകൾക്കൊപ്പം വെള്ളമെത്തിയിരുന്നു. പാലം നിർമാണത്തി​െൻറ തുടക്കത്തിൽ നാട്ടുകാർ തൂണുകളുടെ ഉയരം കുറവാണെന്ന പരാതിയുയർത്തിയെങ്കിലും അധികൃതർ അവഗണിക്കുകയായിരുന്നെന്നും പരാതിയുണ്ട്. കുന്തിപ്പുഴയിൽ ജലനിരപ്പുയർന്നപ്പോൾ നിർമാണത്തിലിരിക്കുന്ന വളപുരം - പാലൊളിക്കുളമ്പ് പാലത്തിനോടൊപ്പം വെള്ളം ഉയർന്ന നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story