Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Sep 2017 5:04 AM GMT Updated On
date_range 18 Sep 2017 5:04 AM GMTവൺ മില്യൻ ഗോൾ: വളൻറിയർമാർക്ക് പരിശീലനം
text_fieldsbookmark_border
മലപ്പുറം: അണ്ടർ 17 ലോകകപ്പ് ടൂർണമെൻറ് പ്രചാരണാർഥം നടത്തുന്ന വൺ മില്യൻ ഗോൾ പരിപാടിയുടെ ഭാഗമായി ബ്ലോക്കുതല കോഒാഡിനേറ്റർമാർക്കും പഞ്ചായത്തുതല വളൻറിയർമാർക്കുമുള്ള പരിശീലനം ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് പി.കെ. ശംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. ജില്ല യൂത്ത് കോഒാഡിനേറ്റർ കെ. കുഞ്ഞഹമ്മദ് അധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ ഐ.ടി കോഒാഡിനേറ്റർ അഹമ്മദ് സുകാർണോ പരിശീലനത്തിന് നേതൃത്വം നൽകി. വൺ മില്യൻ ഗോൾ പരിപാടിയുടെ മലപ്പുറം ഐ.ടി സെൽ കോഒാഡിനേറ്റർ സൈഫ് സാഹിദ് സംസാരിച്ചു. നെഹ്റു യുവ കേന്ദ്രയുടെ ബ്ലോക്ക് നാഷനൽ യൂത്ത് വളൻറിയർമാർ, യുവജനക്ഷേമ ബോർഡ് പഞ്ചായത്ത് യൂത്ത് കോഒാഡിനേറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു. അണ്ടർ 17 ലോകകപ്പ് പ്രചാരണത്തിെൻറ ഭാഗമായി സെപ്റ്റംബർ 27ന് വൈകീട്ട് മൂന്ന് മുതൽ എട്ട് വരെയാണ് ബഹുജന പങ്കാളിത്തത്തോടെ ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ ഗോൾപോസ്റ്റ് സ്ഥാപിച്ച് ഗോൾ അടിക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. പഞ്ചായത്തിൽ രണ്ടും നഗരസഭകളിൽ മൂന്നും ഗോൾപോസ്റ്റുകൾ സ്ഥാപിച്ച് ആർക്ക് വേണമെങ്കിലും ഗോളുകളടിച്ച് പ്രചാരണത്തിൽ പങ്കാളികളാവാം. ഫ്രറ്റേണിറ്റി പ്രഖ്യാപനം: സ്വാഗതസംഘം രൂപവത്കരിച്ചു മലപ്പുറം: ഫ്രറ്റേണിറ്റി ജില്ല പ്രഖ്യാപന സമ്മേളന വിജയത്തിനായി സ്വാഗതസംഘം രൂപവത്കരിച്ചു. വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് എം.ഐ. റഷീദ് മാസ്റ്റർ ചെയർമാനും കൃഷ്ണൻ കുനിയിൽ വൈസ് ചെയർമാനും ശാക്കിർ ചങ്ങരംകുളം ജനറൽ കൺവീനറുമാണ്. എ. സദറുദ്ദീനാണ് അസി. കൺവീനർ. സെപ്റ്റംബർ 23ന് മലപ്പുറം ടൗൺഹാളിലാണ് പരിപാടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story