Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Sep 2017 5:04 AM GMT Updated On
date_range 2017-09-18T10:34:58+05:30mpg വേങ്ങര തെരഞ്ഞെടുപ്പ്: പഞ്ചായത്തുകളിലൂടെ ^ഉൗരകം
text_fieldsmpg വേങ്ങര തെരഞ്ഞെടുപ്പ്: പഞ്ചായത്തുകളിലൂടെ -ഉൗരകം പഞ്ചായത്തുകളിലൂടെ പച്ചപ്പ് മായാതെ ഊരകം വേങ്ങര: മുസ്ലിം ലീഗിെൻറ ശക്തിേകന്ദ്രമായ ഊരകം ഗ്രാമപഞ്ചായത്തിൽ 1963ൽ രൂപവത്കരിച്ചത് മുതൽ യു.ഡി.എഫ് മാത്രമേ ഭരണം കൈയാളിയിട്ടുള്ളൂ. തെക്ക് കടലുണ്ടിപ്പുഴയും വടക്ക് ഊരകം മലയും അതിര്‍ത്തി പങ്കിടുന്ന പഞ്ചായത്തിെൻറ പ്രഥമ പ്രസിഡൻറ് പാണ്ടിക്കടവത്ത് മുഹമ്മദ്‌കുട്ടി ആയിരുന്നു. മുഹമ്മദ്കുട്ടിയിൽ തുടങ്ങി നിലവിലെ പ്രസിഡൻറ് സഫ്രീന അഷ്‌റഫ് വരെയുള്ളവരെല്ലാം ലീഗ് പ്രതിനിധികൾ. പരമ്പരാഗതമായി കൃഷി ഉപജീവനമാക്കിയ പൂർവകാലത്തിൽനിന്ന് ഉൗരകം ഏറെ മാറിയിട്ടുണ്ട്. ഗൾഫ് പ്രവാസത്തിെൻറ സമൃദ്ധി നാടൊട്ടുക്കുമുണ്ട്. റോഡും പാലവുമടക്കം അടിസ്ഥാന സൗകര്യ വികസനത്തിൽ ഏറെ മുന്നേറിയെങ്കിലും കുടിവെള്ള പ്രശ്നം ഇപ്പോഴും പരിഹരിക്കപ്പെടാതെ കിടക്കുന്നു. ജലനിധി കുടിവെള്ള പദ്ധതി നിലവിൽ വന്നിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും പണി പൂര്‍ത്തിയാക്കി കമീഷന്‍ ചെയ്യാനായിട്ടില്ല. മണ്ണ്-ജല സംരക്ഷണത്തിെൻറ ഭാഗമായി സർക്കാർ ഏജൻസികൾ ഏകോപിച്ച് അനുവദിച്ച 1.68 കോടി രൂപയുടെ പദ്ധതി നിർവഹണ ഘട്ടത്തിലാണ്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ഉൗരകത്ത് ഐ.ടി.ഐ അനുവദിച്ചെങ്കിലും സ്ഥലം കണ്ടെത്താന്‍ ഗ്രാമപഞ്ചായത്തിന് കഴിഞ്ഞില്ല. എല്‍.ഡി.എഫ് സര്‍ക്കാർ വാടകക്കെട്ടിടത്തില്‍ ഐ.ടി.ഐ തുടങ്ങാൻ നയപരമായ എതിര്‍പ്പ് രേഖപ്പെടുത്തി. 17 വാർഡുകളുള്ള ഗ്രാമപഞ്ചായത്തില്‍ എൽ.ഡി.എഫിന് മൂന്ന് സീറ്റ് മാത്രമേയുള്ളൂ. യു.ഡി.എഫില്‍ കോൺഗ്രസിന് രണ്ടും ലീഗിന് 11ഉം അംഗങ്ങൾ. സി.പി.എം വിജയിച്ച മൂന്നാം വാര്‍ഡില്‍ അംഗത്തിന് സര്‍ക്കാര്‍ ജോലി ലഭിച്ചതോടെ ഉപതെരഞ്ഞെടുപ്പ് നടന്നു. ഈ വാര്‍ഡ് യു.ഡി.എഫ് സ്വതന്ത്രനെ നിര്‍ത്തി തിരിച്ചുപിടിച്ചു. യു.ഡി.എഫിന് 14ഉം എൽ.ഡി.എഫിന് മൂന്നും സീറ്റാണുള്ളത്. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറായ പി.കെ. അസ്ലു നേരത്തേ ഉൗരകം പഞ്ചായത്ത് പ്രസിഡൻറായിട്ടുണ്ട്. മുസ്ലിം ലീഗിന് ആഴത്തിൽ വേരുകളുള്ള ഉൗരകം പഞ്ചായത്തിൽ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും ലോക്സഭ തെരഞ്ഞെടുപ്പിലും വ്യക്തമായ മേൽെക്കെയുണ്ട്്. ഉപതെരഞ്ഞെടുപ്പിലും പഞ്ചായത്തിെൻറ രാഷ്ട്രീയ സമവാക്യത്തിൽ വലിയ മാറ്റമെന്നും പ്രതീക്ഷിക്കാനില്ല.
Next Story