Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Sep 2017 5:01 AM GMT Updated On
date_range 2017-09-18T10:31:45+05:30mpg
text_fieldsരാജേഷിെൻറ മരണം; വിട പറഞ്ഞത് പുഞ്ചിരിയുടെ പച്ചപ്പ് ഉൾക്കൊള്ളാനാവാതെ നാടും കുട്ടികളും വണ്ടൂര്‍: അധ്യാപനത്തിനൊപ്പം പരിസ്ഥിതി പ്രവർത്തനവും എഴുത്തും വായനയും അഭിനയവുമൊക്കെയായി നിറഞ്ഞുനിന്ന രാജേഷ് പച്ചപ്പിെൻറ മരണം നാടിെൻറ ദുഃഖമായി. കുട്ടികളുടെ കളിത്തോഴനായിരുന്നു ഞായറാഴ്ച അന്തരിച്ച തിരുവാലി പത്തിരിയാല്‍ മാടശ്ശേരി നമ്പുതൊടി രാജേഷ് എന്ന സ്‌കൂള്‍ അധ്യാപകൻ. സാമൂഹിക പരിസ്ഥിതി പ്രവർത്തന രംഗത്തെ രാജേഷ് മാസ്റ്ററുടെ ചടുലതയും കാഴ്ചപ്പാടും എന്നും വേറിട്ട് നിൽക്കുന്നതായിരുന്നു. ഇതിനിടെ ദുരന്തമായെത്തിയ പനിമരണം ഉൾക്കൊള്ളാനാവാത്ത അവസ്ഥയിലാണ് നാടും കുട്ടികളും. മാഷിെൻറ ക്ലാസ് മുറികള്‍ എന്നും വിദ്യാർഥികൾക്ക് പ്രിയപ്പെട്ടതായിരുന്നു. ഡെങ്കിപ്പനി ബാധിച്ചായിരുന്നു കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. ഒമ്പത് വര്‍ഷമായി വണ്ടൂർ എടപ്പുലം ജി.എൽ.പി സ്‌കൂളിലായിരുന്നു അധ്യാപനം. തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് അരീക്കോട് മൂര്‍ക്കനാട് സുബുലുസലാം ഹയര്‍സെക്കൻഡറി സ്‌കൂളിലേക്ക് എത്തിയത്. അധ്യാപനത്തിനൊപ്പം നല്ലൊരു പരിസ്ഥിതി പ്രവര്‍ത്തകന്‍ കൂടിയായിരുന്നു. ഇക്കാരണത്താലാണ് മലപ്പുറം ആസ്ഥാനമായ പച്ചപ്പ് പരിസ്ഥിതി സംഘടനയുടെ ഡയറക്ടര്‍ സ്ഥാനത്തേക്ക് ഉയര്‍ന്നത്. മണ്ണിനെയും പ്രകൃതിയേയും തിരിച്ചറിയുക എന്ന ലക്ഷ്യത്തോടെ നിരവധി യാത്രകളും ഇദ്ദേഹത്തിെൻറ കീഴില്‍ നടത്തിയിരുന്നു. കുട്ടികളില്‍ പ്രകൃതിയെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ മരം നടൽ, ബോധവത്കരണം, ഫിലിം പ്രദര്‍ശനം തുടങ്ങിയ പ്രവര്‍ത്തനങ്ങളും നടത്തിയിരുന്നു. കനത്ത മഴയത്തും സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കുട്ടികളും അധ്യാപകരും രാഷ്ട്രീയ, സാംസ്‌കാരിക പ്രവര്‍ത്തകരുമടക്കം ആയിരങ്ങളാണെത്തിയത്.
Next Story