Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവധശ്രമക്കേസ്​...

വധശ്രമക്കേസ്​ അന്വേഷണവും സി.ഐക്ക്

text_fields
bookmark_border
കുഴൽമന്ദം: തോലനൂരിൽ സ്വാമിനാഥന് നേരെ ആഗസ്റ്റ് 31ന് നടന്ന വധശ്രമക്കേസി​െൻറ അന്വേഷണം കുഴൽമന്ദം സി.ഐ. എ.എം. സിദ്ദീഖിന് കൈമാറി. തോലനൂർ പൂളയക്കപറമ്പിൽ കൊല്ലപ്പെട്ട സ്വാമിനാഥന് നേരെ ആഗസ്റ്റ് 31ന് രണ്ട് തവണ വധശ്രമം നടന്നിരുന്നു. കൊലക്കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിലാണ് വധശ്രമക്കേസിനെ കുറിച്ച് സദാനന്ദനും ഷീജയും സമ്മതിച്ചത്. ആഗസ്റ്റ് 31ന് പ്രതിയെ തോലനൂരിലെ സ്വാമിനാഥ​െൻറ വീട്ട് പരിസരത്ത് കണ്ടതായി നാട്ടുകാരും മൊഴി നൽകിയിട്ടുണ്ട്. തെളിവെടുപ്പിന് കൊണ്ടുവന്നപ്പോഴാണ് ഇയാളെ നാട്ടുകാർ തിരിച്ചറിഞ്ഞത്. വധശ്രമക്കേസിൽ രണ്ടു പ്രതികളെയും അറസ്റ്റ് ചെയ്യാൻ കോടതിയുടെ അനുമതിക്ക് അപേക്ഷ സമർപ്പിക്കുമെന്ന് സി.ഐ വ്യക്തമാക്കി. കൊലപാതകക്കേസിൽ വിശദമായി ചോദ്യം ചെയ്യാനും തെളിവെടുക്കാനും പ്രതികളെ വിട്ടുകിട്ടാൻ കോടതിയിൽ അപേക്ഷ സമർപ്പിക്കും. ഗേറ്റിൽ ഇലക്ട്രിക്ക് കമ്പി ഘടിപ്പിച്ചും ഇലക്ട്രിക് കമ്പി വീടി‍​െൻറ ഫ്യൂസിൽ കുത്തി വടി ഉപയോഗിച്ചും കൊലപ്പെടുത്താനായിരുന്നു ശ്രമം. രണ്ടിൽ നിന്നും സ്വാമിനാഥൻ രക്ഷപ്പെടുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story