Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുത്തിക്കുളം^ആലുങ്ങൽ...

കുത്തിക്കുളം^ആലുങ്ങൽ റോഡിൽ വാഴ നട്ട് പ്രതിഷേധം

text_fields
bookmark_border
കുത്തിക്കുളം-ആലുങ്ങൽ റോഡിൽ വാഴ നട്ട് പ്രതിഷേധം മഞ്ചേരി: നഗരസഭയിൽ 45ാം വാർഡിൽ ഉൾപ്പെടുന്ന കുത്തിക്കുളം-ആലിങ്ങൽ റോഡ് തകർന്നത് യാത്ര ദുഷ്കരമാക്കി. റോഡ് നവീകരണത്തിന് നഗരസഭ മുൻ വർഷം അനുവദിച്ച ഫണ്ട് ചെലവഴിച്ചിട്ടില്ല. വാർഡ് അംഗത്തി‍​െൻറ ഉദാസീനതയിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പ്രവർത്തകർ റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു. വിദ്യാർഥികളടക്കം നൂറുകണക്കിന് പേർ ഉപയോഗിക്കുന്ന റോഡാണിത്. കാൽനട യാത്രപോലും സാധിക്കുന്നില്ല. പ്രതിഷേധത്തിന് കെ. മുഹമ്മദ് കുട്ടി, വി.പി. അസ്കർ, കെ. അലവിക്കുട്ടി, കെ. സജൽ, അബ്ദുൽ ബാരി, ബാപ്പു, ഷഫീഖ്, ജമാൽ, എൻ. സലാം, വി.പി. ഫൈസൽ എന്നിവർ നേതൃത്വം നൽകി. മഞ്ചേരിയിൽ ടാർ വാങ്ങി നൽകാത്തതിനാൽ മുടങ്ങിയത് 123 പ്രവൃത്തികൾ മഞ്ചേരി: കരാറുകാർക്ക് സമയത്തിന് ടാർ വാങ്ങി നൽകാത്തതിനാൽ മഞ്ചേരി നഗരസഭയിൽ മുടങ്ങിയത് 123 റോഡ് പ്രവൃത്തികൾ. മുൻവർഷം പൂർത്തിയാക്കേണ്ട പ്രവൃത്തികൾ സ്പിൽ ഒാവറായി ഈ വർഷം ചെയ്യേണ്ട സ്ഥിതിയാണ്. മാര്യാട് കുത്തിക്കുളം- ആലുങ്ങൽ റോഡിന് 4.5 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ്. നെടുമ്പാറ കണ്ണൻകുഴി റോഡിൽ ആലുങ്ങലിന് താഴെ റീ ടാറിങ് പ്രവൃത്തിക്ക് ടെൻഡർ ചെയ്തിട്ടുണ്ട്. ഈ രണ്ട് പ്രവൃത്തികളും കരാറുകാർക്ക് നഗരസഭ സമയത്തിന് ടാർ വാങ്ങി നൽകാത്തതിന് മുടങ്ങിയതാണ്. മുൻ സെക്രട്ടറിയുടെ നിയന്ത്രണത്തിലുള്ള ടാർ വാങ്ങാനുള്ള ഫണ്ട് മുനിസിപ്പൽ എൻജിനീയറുടെ നിയന്ത്രണത്തിലേക്ക് മാറ്റിയിട്ടുണ്ടെന്നും ജനുവരിയോടെ ഈ പ്രവൃത്തി നടത്താൻ സാധിക്കുമെന്നും വാർഡ് അംഗം അലവി മാര്യാട് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story