Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Sep 2017 5:07 AM GMT Updated On
date_range 2017-09-17T10:37:57+05:30എടക്കരയില്‍ ജനമൈത്രി എക്സൈസ് ഓഫിസ് പ്രവര്‍ത്തനം തുടങ്ങി
text_fieldsഎടക്കര: ജില്ലയില്‍ അനുവദിച്ച ജനമൈത്രി എക്സൈസ് ഓഫിസ് എടക്കരയില്‍ പ്രവര്‍ത്തനം തുടങ്ങി. വേങ്ങര നിയമസഭ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പെരുമാറ്റച്ചട്ടം നിലവില്‍വന്ന സാഹചര്യത്തില്‍ മുന്‍ നിശ്ചയിച്ച പ്രകാരം ഓഫിസ് പ്രവര്‍ത്തനം തുടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. ഒൗദ്യോഗിക ഉദ്ഘാടനം പിന്നീട് നടക്കും. പട്ടികവര്‍ഗ കോളനികളില്‍ ലഹരിവിമുക്ത പ്രവര്‍ത്തനം ശക്തമാക്കുകയാണ് ജനമൈത്രി എക്സൈസ് ഓഫിസിെൻറ ലക്ഷ്യം. കോളനികളില്‍ നടക്കുന്ന മദ്യവില്‍പന തടയുക, ബോധവത്കരണ പ്രവര്‍ത്തനം നടത്തുക, സ്കൂളുകളില്‍നിന്ന് കൊഴിഞ്ഞുപോകുന്ന കുട്ടികളെ തിരികെയെത്തിക്കുക എന്നിവയും ഓഫിസിെൻറ പ്രവര്‍ത്തന ലക്ഷ്യമാണ്. ഇതിനായി പട്ടികവര്‍ഗ വികസന വകുപ്പ്, വിവിധ ക്ലബുകള്‍, സംഘടനകള്‍ എന്നിവയുടെ സഹായം തേടും. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച ലഹരിവിമുക്ത മിഷെൻറ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് എടക്കരയിലേതിനുപുറമെ മറ്റ് മൂന്ന് ജില്ലകളില്‍ കൂടി ജനമൈത്രി എക്സൈസ് ഓഫിസ് അനുവദിച്ചിട്ടുണ്ട്. നിലമ്പൂര്‍ താലൂക്കിലുള്ള മുഴുവന്‍ പ്രദേശങ്ങളും എടക്കര ഓഫിസിെൻറ പരിധിയില്‍ വരും. എടക്കര പെയിൻ ആന്‍ഡ് പാലിയേറ്റിവ് ക്ലിനിക്കിന് സമീപമുള്ള കെട്ടിടത്തിലാണ് ഓഫിസ് പ്രവര്‍ത്തിക്കുന്നത്. സര്‍ക്കിള്‍ ഇന്‍സ്പെക്ടറായി ബി. സുഭാഷ് ചുമതലയേറ്റിട്ടുണ്ട്. രണ്ട് പ്രിവൻറിവ് ഓഫിസര്‍മാര്‍, അഞ്ച് സിവില്‍ എക്സൈസ് ഓഫിസര്‍മാര്‍, ഒരു ഡ്രൈവർ, ഒരു പാര്‍ട്ട് ടൈം സ്വീപ്പര്‍ എന്നിവരെയാണ് ഓഫിസിലേക്ക് അനുവദിച്ചിട്ടുള്ളത്. വാഹനം അനുവദിച്ചിട്ടുണ്ടെങ്കിലും ലഭ്യമായിട്ടില്ല. ഓഫിസില്‍ ഫര്‍ണിച്ചര്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും പൂര്‍ണമായിട്ടില്ല. പൂച്ചക്കുത്ത് വളവില്‍ വീണ്ടും അപകടം; യാത്രക്കാര്‍ക്ക് നിസ്സാര പരിക്ക് എടക്കര: പൂച്ചക്കുത്ത് വളവില്‍ വീണ്ടും വാഹനാപകടം. യാത്രക്കാര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. സി.എന്‍.ജി റോഡില്‍ വള്ളുവശ്ശേരി വനം ഒൗട്ട് പോസ്റ്റിന് മുന്നില്‍ ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. സുല്‍ത്താന്‍ ബത്തേരിയില്‍നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് എതിരെ വരികയായിരുന്ന ലോറിയുമായി ഉരസിയാണ് അപകടം. നിയന്ത്രണംവിട്ട ബസ് റോഡില്‍നിന്ന് തെന്നി വനത്തിലേക്ക് നീങ്ങുകയായിരുന്നു. ബസ് മറിയാതിരുന്നത് വന്‍ അപകടം ഒഴിവാക്കി. ഒരാഴ്ചക്കിടെ പൂച്ചക്കുത്ത് മേഖലയില്‍ നടക്കുന്ന നാലാമത്തെ അപകടമാണിത്. നേരത്തേ അപകടങ്ങളില്‍ രണ്ടുപേര്‍ മരിച്ചിരുന്നു.
Next Story