Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Sep 2017 5:07 AM GMT Updated On
date_range 17 Sep 2017 5:07 AM GMTസബ് ജൂനിയർ തൈക്വാൻഡോ ചാമ്പ്യൻഷിപ്: പാലക്കാട് മുന്നിൽ
text_fieldsbookmark_border
കൊല്ലങ്കോട്: സംസ്ഥാന സബ് ജൂനിയർ തൈക്വാൻഡോ ചാമ്പ്യൻഷിപ്പിൽ പാലക്കാട് 82 പോയൻറ് കരസ്ഥമാക്കി മുന്നിൽ. ബി.എസ്.എസ്.എച്ച്.എസ് സ്കൂളിൽ നടക്കുന്ന മത്സരത്തിൽ സംസ്ഥാനത്തിെൻറ വിവിധ പ്രദേശങ്ങളിൽനിന്ന് 450ൽ അധികം കായിക താരങ്ങൾ പങ്കെടുക്കുന്നുണ്ട്. കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശാലിനി കറുപ്പേഷ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം സന്തോഷ് കുമാർ, തൈക്വാൻഡോ അസോസിയേഷൻ സെക്രട്ടറി എ.കെ. നാരായണൻ, കെ. പ്രഭാകരൻ, ബി. അജി, ഗംഗാധരൻ, മുഹമ്മദ് അബ്ദുൽ നാസർ, ഹരിദാസ്, കെ. ആറുമുഖൻ, എം. കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു. സബ് ജൂനിയർ ആൺകുട്ടികളിൽ (18 കിലോ) പാലക്കാടിെൻറ ആർ. കരൺരാജും സബ് ജൂനിയർ ആൺകുട്ടികൾ (21 കിലോ) വിഭാഗത്തിൽ കാസർകോട് സ്വദേശി ശ്രീദർശും പെൺകുട്ടികളുടെ (18 കിലോ), വിഭാഗത്തിൽ ആർഷയും (20 കിലോ) വിഭാഗത്തിൽ പാലക്കാടിെൻറ വി. അഞ്ജനയും സ്വർണം നേടി. മത്സരം ഞായറാഴ്ച സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story