Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Sep 2017 5:07 AM GMT Updated On
date_range 15 Sep 2017 5:07 AM GMTഫുട്ബാൾ അസോസിയേഷൻ സമ്മേളനം
text_fieldsbookmark_border
മേലാറ്റൂർ: സെവൻസ് ഫുട്ബാൾ അസോസിയേഷൻ ജില്ല സമ്മേളനം ഒക്ടോബർ ഒന്നിന് ചെമ്മാണിയോട് നടക്കും. ഗ്ലിസ്റ്റർ സ്പോർട്സ് ക്ലബിൽ നടക്കുന്ന സമ്മേളനത്തിൽ ജില്ലയിലെ മുഴുവൻ ടൂർണമെൻറ് കമ്മിറ്റികൾ, സെവൻസ് ടീമുകൾ, റഫറിമാർ, മാനേജർമാർ, ക്യാപ്റ്റന്മാർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും. സ്വാഗത സംഘ രൂപവത്കരണ യോഗം സൂപ്പർ ബാവ ഉദ്ഘാടനം ചെയ്തു. യു.പി. പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. പി. രാമചന്ദ്രൻ, പ്രഫ. ഷെയ്ഖ് മുഹമ്മദ്, ഉള്ളാട്ടിൽ ഹംസ എന്നിവർ സംസാരിച്ചു. എം. വാസുദേവൻ സ്വാഗതവും എ. ഫൈസൽ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: യു.പി. പുരുഷോത്തമൻ (ചെയർമാൻ), കെ. സലാഹുദ്ദീൻ (ജന. കൺവീനർ), എ. ഫൈസൽ (കൺവീനർ), എം. ഹസൻ (ട്രഷ.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story