Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്​കൂളുകളിൽ 57,212...

സ്​കൂളുകളിൽ 57,212 കിലോ ഇ^മാലിന്യം; ഉടൻ നീക്കുമെന്ന് കൈറ്റ്

text_fields
bookmark_border
സ്കൂളുകളിൽ 57,212 കിലോ ഇ-മാലിന്യം; ഉടൻ നീക്കുമെന്ന് കൈറ്റ് മലപ്പുറം: സ്കൂളുകളിലെ ഇ-മാലിന്യം നീക്കാനുള്ള നടപടികൾക്ക് ഗതിവേഗമാവുന്നു. ജില്ലയിൽ 1,585 സ്കൂളുകളിലായി 57 ടൺ ഇലക്േട്രാണിക് മാലിന്യമുണ്ടെന്ന് കൈറ്റ് (െഎ.ടി അറ്റ് സ്കൂൾ) ജില്ലതല സമിതി നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. കേടായ കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങളാണ് ഇ-മാലിന്യത്തിൽ ഉൾപ്പെടുന്നത്. ജില്ലതല സമിതി ഒാേരാ സ്കൂളും സന്ദർശിച്ച് സാധനങ്ങൾ പരിശോധിച്ചാണ് മാലിന്യത്തി​െൻറ തൂക്കം രേഖപ്പെടുത്തിയത്. എൽ.പി, യു.പി സ്കൂളുകളിൽ 263ഉം ഹൈസ്കൂളുകളിൽ 41,765ഉം എച്ച്.എസ്.എസിൽ 12,920ഉം വി.എച്ച്.എസ്.എസിൽ 2234ഉം കിലോ ഇ-മാലിന്യമാണുള്ളത്. ആകെ 57,212 കിലോ ഇ-മാലിന്യമാണ് സ്കൂളുകളിലുള്ളത്. ക്ലീൻ കേരള കമ്പനിയുമായി ചേർന്ന് ആവിഷ്കരിച്ച പദ്ധതി പ്രകാരമാണ് മാലിന്യം ശേഖരിച്ച് പുനഃചംക്രമണത്തിന് അയക്കുന്നത്. ശരാശരി 500 കിലോഗ്രാം ഇ-മാലിന്യം ലഭ്യമായ കേന്ദ്രങ്ങളിൽനിന്നാണ് ക്ലീൻകേരള കമ്പനി മാലിന്യം ശേഖരിക്കുക. സ്കൂളുകളിലെ ലഭ്യമായ അളവ് അടിസ്ഥാനപ്പെടുത്തി ഇവയെ ക്ലസ്റ്ററുകളാക്കിത്തിരിച്ചാണ് ശേഖരിക്കുന്നത്. സ്കൂളുകളിൽനിന്നുള്ള ഒാൺൈലൻ ഡാറ്റ ശേഖരണം ജൂലൈയിൽ പൂർത്തിയാക്കിയിരുന്നു. ഹൈദരാബാദിലുള്ള എർത്ത് സെൻസ് റീസൈക്ലിങ് കമ്പനിയുടെ ഫാക്ടറിയിലേക്ക് എത്തിച്ച് ശാസ്ത്രീയമായി പുനഃചംക്രമണം നടത്തുന്ന രീതിയാണ് ക്ലീൻ കേരള കമ്പനി പിന്തുടരുന്നത്. കമ്പ്യൂട്ടർ, മോണിറ്റർ, ൈഡ്രവുകൾ, യു.പി.എസ് തുടങ്ങിയവയാണ് ഇ-മാലിന്യമായി പരിഗണിക്കുന്നത്. ആദ്യഘട്ടത്തിൽ കൊണ്ടുപോകാനുള്ള മാലിന്യം ഉപജില്ല കേന്ദ്രങ്ങളിലെത്തിച്ചതായി കൈറ്റ് അധികൃതർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story