Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഉണരുന്നത്...

ഉണരുന്നത് ഇരട്ടക്കൊലപാതക വാർത്തകേട്ട്; ഞെട്ടിത്തരിച്ച് തോലാനൂർ ഗ്രാമം

text_fields
bookmark_border
ഉണർന്നത് ഇരട്ടക്കൊലപാതക വാർത്തകേട്ട്; ഞെട്ടിത്തരിച്ച് തോലാനൂർ ഗ്രാമം കുഴൽമന്ദം: തോലനൂർ പൂളക്കപറമ്പ് കുന്നത്ത് വീട്ടിൽ സ്വാമിനാഥൻ (74), ഭാര്യ പ്രേമകുമാരി (65) എന്നിവരുടെ കൊലപാതകവാർത്ത തോലനൂർ ഗ്രാമം കേട്ടത് നടുക്കത്തോടെ. ബുധനാഴ്ച രാവിലെ ആറോടെ അയൽവാസി രാജലക്ഷ്മി പാലുമായി വന്നപ്പോഴാണ് സംഭവമറിയുന്നത്. വിമുക്തഭടനായ സ്വാമിനാഥൻ ത​െൻറ ശിഷ്ടകാലം നീക്കിവെച്ചത് കാർഷികവൃത്തിക്കാണ്. ഓടിട്ട വീടിനോട് ചേർന്ന പറമ്പിൽ തെങ്ങും നെല്ലും വിളയിച്ച ഇയാൾ പാടശേഖര സമിതി സെക്രട്ടറി കൂടിയാണ്. പ്രകടമായ പ്രശ്നങ്ങളൊന്നും വീട്ടിലുണ്ടായിരുന്നില്ല. ഒറ്റപ്പെട്ട പ്രദേശത്താണ് വീട്. ഭർത്താവ് സൈനികനായതിനാൽ അദ്ദേഹം നാട്ടിലെത്തുമ്പോൾ മാത്രമാണ് സ്വാമിനാഥ​െൻറ മരുമകൾ ഷീജ ഇവിടേക്ക് വന്നിരുന്നത്. തെളിവ് ലഭിക്കാൻ വീട്ടുവളപ്പിലെ കിണർ മോട്ടോർ ഉപയോഗിച്ച് വറ്റിെച്ചങ്കിലും പാതിവഴിയിൽ നിർത്തി. കല്ലേക്കാട് പൊലീസ് ക്യാമ്പിൽ നിന്ന് ട്രാക്കർ എന്ന നായ എത്തി വീടിനുള്ളിൽ ചുറ്റവളിൽ ഒരു കിലോമീറ്ററോളം ഓടി. വിരലടായള വിദഗ്ധരായ ആർ. രാജേഷ്കുമാർ, എച്ച്. അബ്ദുറഹിമാൻ എന്നിവർ തെളിെവടുത്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ. ശാന്തകുമാരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. ഷേർളി, പഞ്ചായത്ത് പ്രസിഡൻറുമാരായ മുരളീധരൻ, എ.ഡി.എം. വിജയൻ എന്നിവരും സ്ഥലത്തെത്തി. മുരളി കുഴൽമന്ദം മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ വലയിലാക്കി പൊലീസ് പാലക്കാട്: മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ വലയിലാക്കിയത് പൊലീസി​െൻറ അന്വേഷണ മികവ്. ശാസ്ത്രീയപരിശോധനകളും മരുമകൾ ഷീലയുടെ വിചിത്രമായ പെരുമാറ്റവുമാണ് സഹായകമായത്. ഷീജയെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് ഉച്ചക്കുമുമ്പ് കൊലയാളിയെ പിടികൂടാൻ സഹായിച്ചത്. മോഷണശ്രമമല്ല കൊലപാതകത്തിന് കാരണമെന്ന് പൊലീസിന് പ്രാഥമിക പരിശോധനയിൽ വ്യക്തമായി. അലമാരയിൽനിന്ന് വസ്ത്രങ്ങൾ വലിച്ചുവാരിയിട്ടതല്ലാതെ മറ്റൊന്നും മോഷണം പോയിട്ടില്ല. മുറികളിൽ വിതറിയ മുളകുപൊടിയും വീട്ടിലേതാണെന്ന് സംശയമുണ്ട്. വാതിലുകൾ പൊളിക്കുകയോ ഓടിളക്കുകയോ ചെയ്യാതെയാണ് കൊലയാളി അകത്തുകടന്നത്. ഇതിന് അകത്തുനിന്ന് ഒരാളുടെ സഹായം വേണ്ടിവരുമെന്ന് പൊലീസ് കണക്കുകൂട്ടി. ഷീജക്ക് പരിക്കേൽക്കാതിരുന്നതും സംശയമായി. മാനസികമായി തകർന്ന ഷീജയെ പാലക്കാട് ആശുപത്രിയിലെത്തിച്ചു. ആദ്യം സ്ത്രീകളുടെ വാർഡിൽ പ്രവേശിപ്പിച്ച ഇവരെ ഉച്ചയോടെ നിരീക്ഷണത്തിലാക്കി. സംശയത്തെ തുടർന്ന് ഷീജയുടെ വീടായ മങ്കരയിൽ അന്വേഷിക്കുകയും പ്രതിയായ സദാനന്ദനിലേക്ക് സൂചന എത്തുകയും ചെയ്തു. സദാനന്ദനെതിരെ എറണാകുളത്ത് സ്ഫോടക വസ്തു സംബന്ധിച്ച കേസുള്ളതായി പൊലീസ് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story