Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sep 2017 5:08 AM GMT Updated On
date_range 2017-09-14T10:38:59+05:30പേരാമ്പ്രക്ക് സമീപം ബസും കാറും കൂട്ടിയിടിച്ച് യുവാക്കൾ മരിച്ചു
text_fieldsപേരാമ്പ്രക്ക് സമീപം ബസും കാറും കൂട്ടിയിടിച്ച് യുവാക്കൾ മരിച്ചു പേരാമ്പ്ര: സംസ്ഥാന പാതയിൽ കല്ലോട് എരഞ്ഞി അമ്പലത്തിനു സമീപം സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രികരായ രണ്ടു യുവാക്കൾ മരിച്ചു. ബസ് യാത്രികരായ 10 പേർക്ക് പരിക്കേറ്റു. പേരാമ്പ്ര കണ്ണോത്തറ മീത്തൽ ശ്രീധരെൻറ മകൻ ശ്രീകാന്ത് (38) ചീക്കിലോട് മീത്തൽ യൂസഫിെൻറ മകൻ ഫഹദ് (26) എന്നിവരാണ് തൽക്ഷണം മരിച്ചത്. ബുധനാഴ്ച വൈകീട്ട് 4.45 ആണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. ശ്രീകാന്ത് കെട്ടിട നിർമാണ കരാറുകാരനും പ്രൈവറ്റ് ബിൽഡിങ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ ഭാരവാഹിയുമാണ്. മാർബിൾ വാങ്ങാൻ വേണ്ടി ബംഗളൂരുവിൽ പോവുകയായിരുന്നു ഇരുവരും. പേരാമ്പ്രയിലെ ടാക്സി ഡ്രൈവറായ ഫഹദും ശ്രീകാന്തും ഉറ്റ സുഹൃത്തുക്കളും അയൽവാസികളുമാണ്. മൂരികുത്തിയിലുള്ള ഒരു സുഹൃത്തിനെകൂടി യാത്രയിലേക്ക് കൂട്ടാൻ പോകുമ്പോഴാണ് അപകടം. മറ്റൊരു വാഹനത്തിനെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് കാർ കുറ്റ്യാടിയിൽനിന്ന് ഉേള്ള്യരിക്ക് പോവുകയായിരുന്ന സിനുദാൻ ബസുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇവർ സഞ്ചരിച്ച സ്വിഫ്റ്റ് കാറിെൻറ മുൻവശം ബസിെൻറ ഉള്ളിലേക്കു കയറിപ്പോയി. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് ഇരുവരേയും പുറത്തെടുത്തത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുവേണ്ടി കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. വ്യാഴാഴ്ച ശ്രീകാന്തിെൻറ മൃതദേഹം വീട്ടുവളപ്പിലും ഫഹദിേൻറത് ചേനോളി ജുമാമസ്ജിദ് ഖബർസ്ഥാനിലും ഖബറടക്കും. സൗദയാണ് ഫഹദിെൻറ മാതാവ്. സഹോദരൻ: ഫസൽ. കമലയാണ് ശ്രീകാന്തിെൻറ മാതാവ്. ഭാര്യ: ധന്യ. മക്കൾ: സ്നേഹപ്രിയ, ജനിഷ. സഹോദരങ്ങൾ: ഷാജി (ഗൾഫ്) ശ്രീശാന്ത്.
Next Story