Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Sep 2017 5:04 AM GMT Updated On
date_range 2017-09-13T10:34:27+05:30ഉറവിട മാലിന്യ സംസ്കരണം: തദ്ദേശ വകുപ്പിെൻറ ഉത്തരവ് മിക്ക പഞ്ചായത്തുകളും പാലിച്ചില്ല
text_fieldsഉറവിട മാലിന്യ സംസ്കരണം: തദ്ദേശ വകുപ്പിെൻറ ഉത്തരവ് മിക്ക പഞ്ചായത്തുകളും പാലിച്ചില്ല കോഴിക്കോട്: ഉറവിട മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് തദ്ദേശ വകുപ്പിറക്കിയ ഉത്തരവ് മിക്ക ഗ്രാമപഞ്ചായത്തുകളും പാലിച്ചില്ല. െസപ്റ്റംബർ 15നകം വ്യാപാര വാണിജ്യ സ്ഥാപനങ്ങളിൽ ജൈവ മാലിന്യ സംസ്കരണ യൂനിറ്റുകൾ സ്ഥാപിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന ഉത്തരവാണ് ഗ്രാമപഞ്ചായത്തുകളുടെ 'ഒച്ചുവേഗത' കാരണം നീളുന്നത്. സർക്കാർ ഉത്തരവിറങ്ങിയിട്ടും ഗ്രാമപഞ്ചായത്തുകൾ സമയബന്ധിതമായി നടപടി സ്വീകരിക്കാതിരുന്നതിനാലാണ് ഉത്തരവ് നടപ്പാകാഞ്ഞത്. തദ്ദേശ സ്ഥാപന പരിധിയിലെ വ്യാപാര വാണിജ്യ സ്ഥാപനങ്ങളുടെ മാലിന്യങ്ങൾ തരംതിരിച്ച് ജൈവമായവ ഉറവിടത്തിൽ സംസ്കരിക്കുന്നതിന് ബയോബിൻ, എയ്റോബിക് ബിൻ, ബയോഗ്യാസ് പോലുള്ള അനുയോജ്യ സംവിധാനം ഒരുക്കണമെന്നാണ് ജൂലൈ 22ന് പുറത്തിറങ്ങിയ ഉത്തരവിൽ പറയുന്നത്. മാത്രമല്ല, സെപ്റ്റംബർ 15നകം സംസ്കരണ യൂനിറ്റുകൾ ഒരുക്കാത്ത സ്ഥാപനങ്ങളുടെ ഡേഞ്ചറസ് ആൻഡ് ഒഫൻസിവ് (ഡി ആൻഡ് ഒ) ലൈസൻസ് പഞ്ചായത്തീരാജ് ആക്ട് –1994 അനുസരിച്ച് റദ്ദാക്കാൻ തദ്ദേശ സ്ഥാപന സെക്രട്ടറിമാർ നടപടിയെടുക്കണമെന്നുമായിരുന്നു നിർദേശം. എന്നാൽ, ഉത്തരവിറങ്ങി ഒരുമാസത്തോളം കഴിഞ്ഞാണ് മിക്ക തദ്ദേശ സ്ഥാപനങ്ങളും ഇക്കാര്യത്തിൽ നടപടിയാരംഭിച്ചത്. എല്ലാ തിങ്കളാഴ്ചയും അതുവെര നടന്ന പ്രവർത്തനങ്ങൾ അറിയിക്കണമെന്ന നിർദേശവും പല പഞ്ചായത്തുകളും അവഗണിക്കുകയായിരുന്നു.
Next Story