Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Sep 2017 5:12 AM GMT Updated On
date_range 12 Sep 2017 5:12 AM GMTബി.ജെ.പി പ്രവർത്തകരെ വെട്ടിപ്പരിക്കേൽപിച്ച കേസിൽ ഒമ്പതുപേർ കീഴടങ്ങി
text_fieldsbookmark_border
പ്രതികൾ ഡി.വൈ.എഫ്.െഎ പ്രവർത്തകർ ഒറ്റപ്പാലം: തിരുവോണ ദിവസം അമ്പലപ്പാറ മേലൂരിൽ രണ്ട് ബി.ജെ.പി പ്രവർത്തകരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ഒമ്പതുപേർ ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. അമ്പലപ്പാറ തട്ടാരത്തൊടിയിൽ വിജീഷ് (27), നെല്ലിക്കുന്നത്ത് വിപിൻ (21), നിളയിൽ മൂച്ചിക്കൽ വിജീഷ് (21), പൊട്ടച്ചിറ റംഷാദ് (26), മൺകുന്നത്ത് അബ്ദുസ്സമദ് (21), തോണിക്കുന്നത്ത് ജിതിൻ (24), അത്തിക്കുന്നിൽ രതീഷ് (23), പുന്നത്തൊടിയിൽ മണികണ്ഠൻ (26), അത്തിക്കുന്നിൽ രമേശ് (24) എന്നിവരാണ് തിങ്കളാഴ്ച രാവിലെ കീഴടങ്ങിയത്. എല്ലാവരും ഡി.വൈ.എഫ്.ഐ പ്രവർത്തകരാണെന്ന് പൊലീസ് പറഞ്ഞു. തിരുവോണ ദിവസം ഉച്ചക്കായിരുന്നു സംഭവം. ബി.ജെ.പി പ്രവർത്തകരായ മേലൂർ കല്ലുകുഴിയിൽ ജോബിൻ (29), പെരുമാങ്ങോട്ടിൽ സന്ദീപ് (20) എന്നിവരെയാണ് സംഘം വെട്ടിപ്പരിക്കേൽപ്പിച്ചത്. സന്ദീപിെൻറ വീട്ടിൽ നിന്ന് ഉച്ചക്ക് ഭക്ഷണം കഴിച്ചു ബൈക്കിൽ മടങ്ങവേയാണ് ഇരുവരും ആക്രമണത്തിനിരയായത്. പ്രാദേശിക രാഷ്ട്രീയ വൈരമാണ് ആക്രമണത്തിന് കാരണം. പ്രതികൾക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്. ഇവരെ ഒറ്റപ്പാലം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story