Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right​സംരംഭകത്വ അവബോധന...

​സംരംഭകത്വ അവബോധന ക്യാമ്പ്

text_fields
bookmark_border
മമ്പാട്: എം.ഇ.എസ് മമ്പാട് കോളജില്‍ സെപ്റ്റംബർ 18 മുതല്‍ 20 വരെ ത്രിദിന സംരംഭകത്വ അവബോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. ശാസ്ത്രസാങ്കേതിക വകുപ്പും കിറ്റ്‌കോയും കോളജ് സംരംഭകത്വ ക്ലബും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. വിവിധ വിഷയങ്ങളില്‍ പ്രമുഖര്‍ ക്ലാസെടുക്കും. മൂന്നാംവര്‍ഷ സയന്‍സ് ബിരുദ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. ഫോൺ: 9895821563. കേരള യൂത്ത് കോണ്‍ഗ്രസ് (ജേക്കബ്) കണ്‍വെന്‍ഷന്‍ നിലമ്പൂര്‍: കേരള യൂത്ത് കോണ്‍ഗ്രസ് (ജേക്കബ്) നിലമ്പൂര്‍ മണ്ഡലം കണ്‍വെന്‍ഷന്‍ സംസ്ഥാന സെക്രട്ടറി അഡ്വ. എൻ.കെ. യഹ്യ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് സമീര്‍ പുളിക്കല്‍ അധ്യക്ഷത വഹിച്ചു. ബിനോയി പാട്ടത്തില്‍, നജീബ് ചാര്‍ളി, കബീര്‍ കടൂരാന്‍, ബഷീര്‍ വലമ്പുറം എന്നിവര്‍ സംസാരിച്ചു. മണ്ഡലം പ്രസിഡൻറായി സന്തോഷ് പോളിനെയും സെക്രട്ടറിയായി നിയാസ് ബാപ്പുവിനെയും തെരഞ്ഞെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story