Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചേക്കോട് ക്വാറിയിലെ...

ചേക്കോട് ക്വാറിയിലെ മത്സ്യങ്ങൾ ചത്തുപൊന്തി

text_fields
bookmark_border
ആനക്കര: ക്വാറിയിലെ മത്സ്യങ്ങൾ ചത്തുപൊന്തുന്നു. ചേക്കോട് മില്ലിന് സമീപത്തെ അര ഏക്കറിലേറെ വിസ്തീർണം വരുന്ന ക്വാറിയിലെ മത്സ്യങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി ചത്തത്. സ്വകാര്യവ്യക്തിയുടെ അധീനതയിലുള്ളതാെണങ്കിലും നൂറ് കണക്കിന് കുടുംബങ്ങൾ കുളിക്കാനും അലക്കാനും കാർഷിക ആവശ്യങ്ങൾക്കും മറ്റുമായി ഉപയോഗിക്കുന്ന ക്വാറിയാണിത്. വേൽക്കാലത്തുപോലും വെള്ളം നിറഞ്ഞുനിൽക്കുന്ന കപ്പൂർ പഞ്ചായത്തിലെ പ്രധാന നീർത്തടമാണിത്. ഇപ്പോൾ ഏകദേശം 30 മീറ്റർ ആഴത്തിൽ വെള്ളവുമുണ്ട്. മത്സ്യങ്ങൾ ചത്തതോടെ നാട്ടുകാർ ക്വാറിയിലെ വെള്ളം ഉപയോഗിക്കുന്നത് നിർത്തിയിരിക്കുകയാണ്. പ്രദേശവാസികൾ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് പരാതി നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story