Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഒറ്റകത്ത് മഖ്ദൂം...

ഒറ്റകത്ത് മഖ്ദൂം കുടുംബസംഗമം 12ന്

text_fields
bookmark_border
മലപ്പുറം: ഒറ്റകത്ത് മഖ്ദൂം കുടുംബസംഗമം സെപ്റ്റംബര്‍ 12ന് മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് മന്ത്രി ഡോ. കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്യും. എം.പി. അബ്ദുസ്സമദ് സമദാനി മുഖ്യപ്രഭാഷണം നടത്തും. ഡോ. ഹുസൈന്‍ രണ്ടത്താണി ചരിത്രാവതരണം നടത്തും. ഉച്ചക്ക് ശേഷം കുടുംബ സെഷന്‍ പി. ഉബൈദുല്ല എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പ്രാദേശിക ചരിത്രാവതരണം, കുട്ടിക്കൂട്ടം, കലാപരിപാടികള്‍ എന്നിവയും നടക്കും. ട്രസ്റ്റ് പ്രസിഡൻറ് ഒ.ടി. മൂസ മുസ്ലിയാര്‍, ജനറൽ സെക്രട്ടറി ഒ.എം.എ. റഷീദ് ഹാജി, ജോയൻറ് സെക്രട്ടറി ഒ.ടി. മുസ്തഫ ഫൈസി, കണ്‍വീനര്‍ ഒ.എം. സിറാജുദ്ദീന്‍, ഒ.സി. സക്കരിയ മാസ്റ്റര്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story