Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഫൈവ്സ് ഫുട്ബാൾ: ചൈതന്യ ...

ഫൈവ്സ് ഫുട്ബാൾ: ചൈതന്യ തരിശ് ജേതാക്കൾ

text_fields
bookmark_border
കരുവാരകുണ്ട്: ചൈതന്യ ക്ലബ് സംഘടിപ്പിച്ച ഫൈവ്സ് ഫുട്ബാൾ മേളയിൽ തരിശ് ചൈതന്യ ക്ലബ് ജേതാക്കളായി. പുൽവെട്ട ഫീനിക്സ് ക്ലബിനെയാണ് മൂന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയത്. ജേതാക്കൾക്ക് എം.പി.എ. ലത്തീഫ് ട്രോഫികൾ വിതരണം ചെയ്തു. വാർഡ് അംഗം പി. സൈനബ, ക്ലബ് ഭാരവാഹികളായ പി. അജ്മൽ, കെ.സി. ആമിർ, എൻ. ബാദുഷ എന്നിവർ സംസാരിച്ചു. പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നു കരുവാരകുണ്ട്: ജലനിധി പദ്ധതിയുടെ പ്രധാന പൈപ്പ് പൊട്ടി ആയിരക്കണക്കിന് ലിറ്റർ ശുദ്ധജലം പാഴായി. ജലനിധിയിലെ ഏറ്റവും വലിയ സ്കീമായ കരുവാരകുണ്ട് സ്കീമിലെ പൈപ്പാണ് മരുതിങ്ങൽ കുട്ടത്തി റോഡിൽ പൊട്ടിയത്. ഒരു ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള വൻ ജലസംഭരണിയിൽ നിന്നുള്ളതാണീ പൈപ്പ്. പൈപ്പ് പൊട്ടൽ ഏറെനേരം റോഡിനെ വെള്ളത്തിലാക്കി. ഒടുവിൽ ജലവിതരണം നിർത്തിവെച്ചു. അറ്റകുറ്റപ്പണികൾ യഥാസമയം നടത്താൻ സംവിധാനമില്ലാത്തത് ജലനിധി പദ്ധതി നടത്തിപ്പിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story