Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപട്ടാണിത്തരിശിലെ...

പട്ടാണിത്തരിശിലെ തകര്‍ച്ച ഭീഷണിയുള്ള വീടുകൾ പഞ്ചായത്ത് പ്രസിഡൻറ് സന്ദര്‍ശിച്ചു

text_fields
bookmark_border
കാളികാവ്: മഴയില്‍ അടക്കാകുണ്ട് പട്ടാണിത്തരിശ് കോളനിയില്‍ മണ്ണൊലിപ്പ് കാരണം തകര്‍ച്ച ഭീഷണിയിലായ വീടുകള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സന്ദര്‍ശിച്ചു. വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച 'മാധ്യമം' വാര്‍ത്തയെ തുടര്‍ന്നാണ് വി.പി.എ. നാസര്‍ കോളനിയിലെത്തി കുടംബത്തി​െൻറ ദുരിതം നേരില്‍ കണ്ടത്. പുഴക്കരയിൽ സംരക്ഷണഭിത്തിയിടിഞ്ഞ് അപകടാവസ്ഥയിലായ മാതിയുടെ വീട് മലവെള്ളപ്പാച്ചിലില്‍നിന്ന് സംരക്ഷിക്കാൻ പഞ്ചായത്ത് നടപടി സ്വീകരിക്കുമെന്ന് പ്രസിഡൻറ് അറിയിച്ചു. തകര്‍ന്ന ഭിത്തി പുനര്‍നിർമിക്കാന്‍ പഞ്ചായത്ത് ഫണ്ടില്‍നിന്ന് 1,30,000 രൂപ നീക്കിവെച്ചതായും പ്രവൃത്തി മഴ കഴിയും മുമ്പ് തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story